ദേശീയ ദിനം പ്രമാണിച്ച് സൗദി ടെലികോം കമ്പനികള്‍ അവരുടെ ഉപഭോക്താക്കളുടെ മൊബൈല്‍ സെറ്റില്‍ മൊബൈല്‍ ഡിസ്പ്‌ളേയില്‍ മാറ്റം വരുത്തി. രാജ്യ സ്‌നേഹവുമായി ബന്ധപ്പെട്ട വരികളാണ് മൊബൈല്‍ കമ്പനികള്‍ അവരുടെ ഉപഭോക്താക്കളുടെ സെറ്റില്‍ ഡിസ്പ്‌ളേ ചെയ്തിരിക്കുന്നത്. നാളെയാണ് സൗദി അറേബ്യയുടെ ദേശീയ ദിനം.
സാധാരണയായി വിവിധ മൊബൈല്‍ സേവന കമ്പനികള്‍, അവരുടെ സേവന കമ്പനികളുടെ പേരാണ് ഉപഭോക്താക്കളുടെ മെബൈല്‍ സെറ്റുകളില്‍ ഡിസ്പ്‌ളേ ചെയ്ത് കാണിക്കാറുള്ളതെങ്കില്‍ ഇപ്പോള്‍ ലൗവ് യു കെഎസ്എ, കെഎസ്എ ഫോര്‍ എവര്‍ എന്നാണ് എസ്ടിസി അവരുടെ ഉപഭോക്താക്കളുടെ മൊബൈല്‍ സെറ്റുകളില്‍ ഡിസ്പ്‌ളേ സ്റ്റാറ്റസിനടുത്ത് എഴുതി കാണിക്കുന്നത്.
കെഎസ്എ ഫോര്‍ എവര്‍, പ്രൗഡ് ടു ബി സൗദി എന്നിങ്ങനെയാണ് മൊബൈലി വരിക്കാരുടെ മൊബൈല്‍ സെറ്റില്‍ ദൃശൃമാകുന്നത്. നാളെയാണ് സൗദി അറേബ്യ 87ാമത് ദേശീയ ദിനം ആഘോഷിക്കുന്നത്. ദേശീയ ദിനത്തിന്റെ ഭാഗമായി സൗദിയുടെ വിവിധ പ്രദേശങ്ങളില്‍ നിരവഡി വര്‍ണ്ണപകിട്ടാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ദേശീയ ദിനാഘോഷം വ്യത്യസ്തമാക്കി സൗദി ടെലികോം കമ്പനികള്‍
Tags: saudi national day