സൗദി അറേബ്യ : സൗദി അറേബ്യയില്‍ ടാക്‌സി ഓടിക്കാന്‍ തയ്യാറായി 10,000 വനിതകള്‍. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചതോടെയാണ് ഈ രംഗത്ത് വനിതാ മുന്നേറ്റത്തിന് വഴിതുറന്നത്. ഡ്രൈവിങ് വിലക്ക് നീക്കിയത് വനിതകള്‍ക്ക് വന്‍ തൊഴില്‍ സാധ്യത സൃഷ്ടിക്കുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണിത്. രാജ്യത്ത് ടാക്‌സി ഉപഭോക്താക്കളില്‍ 70 ശതമാനവും സ്ത്രീകളാണ്. ആ നിലയില്‍ കൂടുതല്‍ വനിതകള്‍ ഈ രംഗത്തേക്ക് കടന്നുവരുന്നത് ശ്രദ്ധേയമാണ്. ഓണ്‍ലൈന്‍ ടാക്‌സി ഭീമന്‍മാരായ ഊബറും കാരീമുമാണ് സൗദിയില്‍ സര്‍വീസ് നടത്തുന്നത്. ഡ്രൈവിങ്ങിന് സ്ത്രീകള്‍ക്കുണ്ടായിരുന്ന വിലക്ക് നീങ്ങിയതോടെ ഇരു കമ്പനികളും വനിതാ ഡ്രൈവര്‍മാരെ തേടിയിരുന്നു. ഇതോടെയാണ് സ്ത്രീകള്‍ കൂട്ടമായി രംഗപ്രവേശം ചെയ്തത്. 2018 ജൂണ്‍ മുതലാണ് സ്ത്രീകള്‍ക്ക് സൗദി നിരത്തുകളില്‍ ഡ്രൈവ് ചെയ്യാന്‍ സാധിക്കുക.
സൗദിയില്‍ ടാക്‌സി വളയം പിടിക്കാന്‍ തയ്യാറായി രംഗത്തെത്തിയ വനിതകളുടെ എണ്ണമറിഞ്ഞാല്‍ അമ്പരക്കും
Tags: saudi woman driving