കൂടുതല്‍ വനിതാ സൗഹൃമാവുകയാണ് സൗദി അറേബ്യ. സ്ത്രീകള്‍ക്ക് ഡ്രൈവിംഗിനുള്ള അനുമതി നല്‍കിയ ചരിത്രപരമായ പ്രഖ്യാപനം ഇക്കഴിഞ്ഞയിടെയുണ്ടായി. അതിന് പിന്നാലെ സ്ത്രീകള്‍ക്ക് സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കാനുള്ള അനുമതിയും നല്‍കി.അതും സുപ്രധാന തീരുമാനമായിരുന്നു. സല്‍മാന്‍ രാജാവ് അധികാരത്തില്‍ നിന്ന് പടിയിറങ്ങാനൊരുങ്ങുകയാണ്. തുടര്‍ന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഭരണത്തിലേറും.അതും ഏറെ അതോടെ കൂടുതല്‍ ഉദാരമായ നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത്തരത്തില്‍ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിലും സാമ്പത്തിക വളര്‍ച്ചാ രംഗത്തും സൗദി കൂടുതല്‍ കരുത്താര്‍ജിക്കാനുള്ള ചുവടുവെപ്പുകളിലാണ്.ഈ സാഹചര്യത്തിലാണ് സമൂഹ മാധ്യമങ്ങളില്‍ ഒരു സൗദി യുവതിയുടെ വീഡിയോ വൈറലാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സൗദിയില്‍ ചിലയിടങ്ങളില്‍ മഴയുണ്ടായിരുന്നു.ജിദ്ദയില്‍ നിന്ന് പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങള്‍. വീടിന് മുന്നിലെ റോഡിലെ വെള്ളക്കെട്ടിലൂടെ വാട്ടര്‍ സ്‌കേറ്റിംഗ് നടത്തുകയാണ് യുവതി. സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ തരംഗമായിരിക്കുകയാണ്.വനിതകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും കൈവരുന്നതിന്റെ ആഹ്ലാദ പ്രകടനം നടത്തുകയായിരുന്നു യുവതിയെന്ന വാക്കുകളോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
വനിതയുടെ വാട്ടര്‍ സ്‌കേറ്റിംഗ് വീഡിയോ വൈറലാകുന്നു; റോഡില്‍ യുവതി നടത്തിയത് ആഹ്ലാദ പ്രകടനം
Tags: saudi woman viral video