ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവല്‍ക്കരണത്തില്‍ കെടുതിയിലായ പ്രവാസി മലയാളികള്‍ക്ക് ഇരുട്ടടിയായി സൗദിയിലെ ഷോപ്പിംഗ് മാളുകള്‍ സ്വദേശീവല്‍ക്കരിക്കുന്നു. സൗദി തൊഴില്‍ മന്ത്രിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇത് സംബന്ധമായ വിശദമായ വിവരം പുറത്തു വിട്ടിട്ടില്ല. ഉത്തരവ് നടപ്പാകുന്നതോടെ ഷോപ്പിങ് മാളുകളില്‍ ജോലിചെയ്യുന്ന മലയാളികളകമുള്ള ലക്ഷകണക്കിന് പ്രവാസികള്‍ തൊഴില്‍ രഹിതരാകും.
ഷോപ്പിംഗ് മാളുകളിലെ ജോലികള്‍ സ്വദേശികള്‍ക്ക് വേണ്ടി നീക്കി വെക്കാന്‍ സൗദി തൊഴില്‍ മന്ത്രി അലി അല്‍ ഗഫീസ് നിര്‍ദേശിച്ചു. കൂടുതല്‍ സൗദികള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഈ മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പിലാക്കുന്നത്. ചില്ലറ വില്‍പ്പന രംഗത്തെ 20 ശതമാനം സൗദിവല്‍ക്കരണം എന്ന നിയമമായിരുന്നു ഇതുവരെ ഷോപ്പിംഗ് മാളുകളിലും ബാധകമായിരുന്നത്. ചില മേഖലകളില്‍ നേരത്തെ നൂറു ശതമാനം സൗദി വല്‍ക്കരണവും സൗദി വനിതാവല്‍ക്കരണവും നടപ്പിലാക്കിയിരുന്നു.