പാലക്കാട്: സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയ കിണറിനു സമീപമിരുന്ന് കുട്ടികള്‍ സെല്‍ഫിയെടുക്കുമ്പോള്‍ അമ്മൂമ്മ കിണറ്റില്‍ വീഴുന്ന വീഡിയോദൃശ്യം അപകടമല്ലെന്നും തന്റെ സിനിമയുടെ പ്രചാരണാര്‍ഥം ചിത്രീകരിച്ചതാണെന്നും സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍. തന്റെ പുതിയ ചിത്രം കൈകാര്യം ചെയ്യുന്നത് വാര്‍ത്തകള്‍ മാറിമറിയുന്നതിനെക്കുറിച്ചാണ്. സിനിമക്കു മുന്‍പ് അതില്‍ പറയുന്ന വിഷയത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുവാനും ഇത്തരം പ്രവണതയ്‌ക്കെതിരെയുള്ള സമരമെന്ന് നിലയ്ക്കുമാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും സംവിധായകന്‍ പറഞ്ഞു.ദൃശ്യങ്ങളില്‍ കിണറ്റില്‍ വീഴുന്ന അമ്മൂമ്മയായി അഭിനയിച്ച ഷൊര്‍ണൂര്‍ കൂനത്തറ സ്വദേശിനി രാജലക്ഷ്മി അമ്മയുമായി എത്തിയാണ് ഇദ്ദേഹം മാധ്യമങ്ങളെ കണ്ടത്. ആലപ്പുഴ സ്വദേശിനിയായ സ്ത്രീ കിണറ്റില്‍ വീണ് അപകടത്തില്‍പ്പെട്ടു എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചത്.
https://youtu.be/aAQt66xyXvs