മധുര: പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ നടന്‍ ശിവകുമാര്‍ സെല്‍ഫിയെടുത്ത ആരാധകന്റെ ഫോണ്‍ തട്ടിമാറ്റി. സുരക്ഷാ വലയത്തെ മറികടന്നാണ് നടനൊപ്പം സെല്‍ഫിയെടുക്കാന്‍ യുവാവ് എത്തിയത്. ഉദ്ഘാടനത്തിനായി റിബണ്‍ കട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് അനുവാദമില്ലാതെ യുവാവ് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട താരം ഉടന്‍ തന്നെ യുവാവിന്റെ ഫോണ്‍ തട്ടി താഴെയിട്ടു. കൂടെയുണ്ടായിരുന്ന എല്ലാവരും നടന്റെ പ്രവൃത്തിയില്‍ അമ്പരന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായതോടെ ശിവകുമാര്‍ വിശദീകരണവുമായി രംഗത്തെത്തി. നിങ്ങള്‍ കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയി സെല്‍ഫി എടുക്കുന്നതിനെക്കുറിച്ച് ഞാന്‍ ഒന്നും പറയില്ല.
എന്നാല്‍ മുന്നൂറോളം പേര്‍ പങ്കെടുക്കുന്ന ഒരു പൊതുപരിപാടിയില്‍ സുരക്ഷാപ്രവര്‍ത്തകരെ തള്ളിയിട്ട് മുപ്പതോളം പേര്‍ സെല്‍ഫിയെടുക്കാന്‍ എത്തുന്നത് ശരിയാണോ?. ‘സാര്‍ ഞാന്‍ ഒരു സെല്‍ഫി എടുക്കട്ടെ’ എന്ന് ചോദിക്കുക പോലും ചെയ്തില്ല. സെലബ്രിറ്റിയായ വ്യക്തി നിങ്ങള്‍ പറയുന്ന പോലെ നില്‍ക്കാനും ഇരിക്കാനും ഉള്ളവരല്ല. ഞാന്‍ സാധാരണ മനുഷ്യനാണ്. എനിക്ക് ഇഷ്ടപ്പെട്ട രീതിയില്‍ ജീവിക്കുകയാണ്. നിങ്ങളുടെ പ്രവൃത്തികള്‍ മറ്റുള്ളവരെ വേദനിക്കാത്ത തരത്തില്‍ ആകണം.- ശിവകുമാര്‍ പറഞ്ഞു.
https://youtu.be/-pcLeNhlAnE