സുകുമാരക്കുറുപ്പിനെ 3 മൂന്നുവര്‍ഷം മുമ്പ് മലയാളി പത്രപ്രവര്‍ത്തകന്‍ ജിദ്ദയില്‍ കണ്ടു.രക്ഷപ്പെടുത്തിയത് ഇപ്പോഴത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

കൊച്ചി: സുകുമാരക്കുറുപ്പിനെ മൂന്നുവര്‍ഷം മുമ്പ് മലയാളി പത്രപ്രവര്‍ത്തകന്‍ ജിദ്ദയില്‍ കണ്ടു എന്ന് റിപ്പോർട്ട് .രക്ഷപ്പെടുത്തിയത് ഇപ്പോഴത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്നും ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നു.ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനു മൂന്നുപതിറ്റാണ്ടു മുമ്പ് കേരളത്തില്‍നിന്നു രക്ഷപ്പെടാന്‍ വഴിയൊരുക്കിയത് ഇപ്പോഴത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്നാണിപ്പോൾ വാർത്ത . ഉത്തരേന്ത്യയിലെമ്പാടും പോലീസ് വലയെറിഞ്ഞിട്ടും കുറുപ്പിനു മുംെബെയില്‍നിന്നു വിദേശത്തേക്കു കടക്കാന്‍ കഴിഞ്ഞതു മുന്‍കേന്ദ്രമന്ത്രികൂടിയായ ഇദ്ദേഹത്തിന്റെ സ്വാധീനം മൂലമാണ്. കോണ്‍ഗ്രസ് ഉന്നതന്റെ അബുദാബിയിലെ ബന്ധുവാണു കുറുപ്പിനു രക്ഷപ്പെടാന്‍ വഴികാട്ടിയത്.

കുറുപ്പിന്റെ ഒളിയിടം പോലീസ് കണ്ടെത്തുമ്പോഴേക്കു സുരക്ഷിതമായ മറ്റൊരിടത്തേക്കു മാറാന്‍ കഴിഞ്ഞതു നേതാവിന്റെയും ബന്ധുവിന്റെയും സഹായത്തോടെയാണ്. ചാക്കോ വധത്തിനുശേഷം ആലുവയിലെ ഗസ്റ്റ് ഹൗസില്‍ ഒളിച്ചുതാമസിച്ച കുറുപ്പ്, ദിവസങ്ങള്‍ക്കുശേഷം ചെറിയനാട്ട് തിരിച്ചെത്തി. ഒരുദിവസം നാട്ടില്‍ തങ്ങിയശേഷം, സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഒന്‍പതാം ഉത്സവനാളില്‍ ബന്ധുക്കളുടെയും പ്രാദേശികരാഷ്ട്രീയനേതാവിന്റെയും സഹായത്തോടെ കാറില്‍ കൊട്ടാരക്കര റെയില്‍വേ സ്‌റ്റേഷനിലെത്തി. അവിടെനിന്നു കോയമ്പത്തൂര്‍വഴി മധ്യപ്രദേശിലെ ഭോപ്പാലിനു സമീപമുള്ള നൗഷംഗബാദിലേക്ക്. അവിടെയുള്ള അമ്മായിയുടെ അനുജത്തിയുടെ വീട്ടിലായിരുന്നു താമസം. വിവരമറിഞ്ഞു പോലീസ് ഭോപ്പാലിലെത്തിയപ്പോഴേക്കു കുറുപ്പ് മുംെബെക്കു കടന്നു. മുംെബെയില്‍നിന്നു ഭോപ്പാലിലെ ബന്ധുക്കള്‍ക്കു കുറുപ്പ് എഴുതിയ കത്ത് പോലീസ് കണ്ടെടുത്തിരുന്നു. പിന്നീട്, കുറുപ്പിനെത്തേടി ചെെന്നെ, മുംെബെ, ഭൂട്ടാന്‍, കശ്മീര്‍ എന്നിവിടങ്ങളിലെല്ലാം പോലീസ് അലഞ്ഞു എന്നും മംഗളം റിപ്പോർട്ട് ചെയ്യുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെറുപ്പം മുതല്‍ ആള്‍മാറാട്ടം ശീലമാക്കിയ സുകുമാരക്കുറുപ്പ് ചെറിയനാട് ദേവസ്വം ബോര്‍ഡ് െഹെസ്‌കൂളിലാണു പഠിച്ചത്. എസ്.എല്‍.എല്‍.സി. ബുക്കില്‍ പേര് ടി.കെ. ഗോപാലകൃഷ്ണക്കുറുപ്പ് എന്നാണ്. വ്യോമസേനയില്‍ ചേര്‍ന്നപ്പോഴും അതുതന്നെയായിരുന്നു പേര്. അവിടെനിന്നു മുങ്ങിയ കുറുപ്പ് തന്റെ ”മരണവിവരം” അറിയിച്ച് വ്യോമസേനാ അധികൃതര്‍ക്കു ടെലഗ്രാം അയച്ചു. പിന്നീട് സുകുമാരക്കുറുപ്പെന്നു പേരുമാറ്റി പാസ്‌പോര്‍ട്ട് എടുത്തു. അപ്പോഴേക്കു പഴയപേര് നാട്ടുകാര്‍പോലും മറന്നു. 1946 മേയ് 28-ാണ് എസ്.എസ്.എല്‍.സി. ബുക്കിലെ ജനനത്തീയതി. എന്നാല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചപ്പോള്‍ അത് 1948 ഓഗസ്റ്റ് രണ്ടായി.

ദുബായില്‍ എത്തിയ കുറുപ്പ്, ജോര്‍ജ് സാംകുട്ടി എന്ന പേരില്‍ മറ്റൊരു വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചു. കുറുപ്പിനെ മൂന്നുവര്‍ഷം മുമ്പ് സൗദി അറേബ്യയിലെ ജിദ്ദയ്ക്കു സമീപമുള്ള പെട്രോള്‍ ബങ്കില്‍ മലയാളിയായ ഒരു പത്രപ്രവര്‍ത്തകന്‍ കണ്ടതായി പറയപ്പെടുന്നു. മുസ്തഫ എന്ന പേരില്‍ പെട്രോള്‍ ബങ്കില്‍ ജോലിചെയ്ത കുറുപ്പിനെത്തിരക്കി പത്രപ്രവര്‍ത്തകന്‍ അവിടെയെത്തിയപ്പോഴേക്ക് അയാള്‍ കടന്നുകളഞ്ഞു. മുസ്തഫ എന്ന പേരില്‍ കുറുപ്പ് മദീനയിലുണ്ടെന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ടതോടെയാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.

Top