
കണ്ണൂര്‍: മട്ടന്നൂര്‍ കുമ്മാനത്ത് സ്‌കൂള്‍ ബസില്‍ കയറാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ഏഴാം ക്ലാസുകാരന്‍ മരിച്ചു. കുമ്മാനത്തെ ഷഹീന്‍ – നൗഷീന ദമ്പതികളുടെ മകന്‍ മുഹമ്മദ് റിദാന്‍ (11) ആണ് മരിച്ചത്. പാലോട്ടുപള്ളി വിഎംഎം സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.