ക്രൈം ഡെസ്‌ക്
നെയ്‌റോബി: കാമുകൻ കാറോടിക്കുന്നതിനിടെ കാമുകിയുടെ സ്‌നേഹപ്രകടനം അതിരുവിട്ടു. നിയന്ത്രണം വിട്ട കാർ 13 കാറുകളിൽ ഇടിച്ചു.
കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അവധി ആഘോഷിക്കാൻ ഇറങ്ങിയ കാമുകനും കാമുകിയും മദ്യലഹരിയിലായിരുന്നു വാഹനം ഓടിച്ചിരുന്നത്. മണിക്കൂരിൽ 100 കിലോമീറ്റർ വേഗത്തിൽ വാഹനം പായുന്നതിനിടെ കാമുകൻ വാഹനത്തിന്റെ വേഗം കാമുകിയെ കാട്ടി. ഇത് കട്ട് കാമുകനോടു സ്‌നേഹം വർധിച്ച കാമുകി ഇദ്ദേഹത്തെ കെട്ടിപ്പിടിച്ചു. മദ്യലഹരിയിലെ കെട്ടിപിടുത്തം അതിരുവിട്ട സ്‌നേഹപ്രകടനത്തിലേയ്ക്കും കടന്നു. ഇതിനിടെ വാഹനം നിയന്ത്രണം വിട്ട് മുന്നിൽ പോയ് കാറിൽ ഇടിച്ചു.
കാറുകൾ തമ്മിൽ കൂട്ടി ഇടിച്ചെങ്കിലും അപകടത്തിൽപ്പെട്ട വാഹനം നിർത്താൻ ഇരുവരും തയ്യാറായില്ല. അപകട സ്ഥലത്തു നിന്നു വാഹനം എടുക്കുമ്പോൾ ഇരുവരുടെയും ശരീരത്തിൽ വസ്ത്രമുണ്ടായിരുന്നില്ലെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. പൊലീസ് വാഹനം വരുന്നത് കണ്ട് ഇവർ അമിത വേഗത്തിൽ വാഹനം സ്ഥലത്തു നിന്നും എടുത്തു പാഞ്ഞു. ഇതിനിടെ അര കിലോമീറ്റർ പാഞ്ഞ കാർ മുന്നിൽ കണ്ട 13 വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു. ഏറ്റവും ഒടുവിൽ ഒരു ട്രക്കിന്റെ പിന്നിൽ ഇടിച്ച് കാർ തലകീഴായി മറിയുകയായിരുന്നു.