മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ പതിനെട്ടുകാരിയെ പൊലീസുകാര്‍ കൈയ്യാമം വെച്ച് പീഡനത്തിനിരയാക്കിയതായി പരാതി. ന്യൂയോര്‍ക്കിലെ പൊലീസ് ഉദ്യോഗസ്ഥന്‍മാരായ എഡ്ഡി മാര്‍ട്ടിന്‍സ്, റിച്ചാര്‍ഡ് ഹാള്‍ എന്നിവരാണ് പെണ്‍കുട്ടിയുടെ ആരോപണത്തെ തുടര്‍ന്ന് കുരുക്കിലായിരിക്കുന്നത്.കോണെയ് ദ്വീപില്‍ വെച്ച് ഒരു കാറില്‍ നിന്നാണ് പതിനെട്ട് വയസ്സുകാരിയെ കഞ്ചാവ് കേസില്‍ ഈ പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുന്നത്. ഉടന്‍ തന്നെ ഇവര്‍ രണ്ട് പേരും തന്നെ കൈയ്യാമം വെച്ച് ശാരീരിക അതിക്രമം നടത്തുവാന്‍ ശ്രമിച്ചതായി പെണ്‍കുട്ടി പറയുന്നു. രണ്ട് പേരും തന്നെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും ഒരാള്‍ മാത്രമാണ് തന്നെ പീഡിപ്പിച്ചതെന്നും യുവതി പറയുന്നു. എന്നാല്‍ ശാരീരിക ബന്ധം നടന്നെന്നു സമ്മതിച്ച പോലീസുകാര്‍ പെണ്‍കുട്ടിയുടെ സമ്മതപ്രകാരമായിരുന്നു അതെന്നായിരുന്നു കോടതിയില്‍ വാദിച്ചത്.കൂടാതെ പെണ്‍കുട്ടി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ കാണിച്ച് ഇരയെ അപകീര്‍ത്തിപെടുത്തുവാനുള്ള ശ്രമങ്ങളും ഇവര്‍ നടത്തി.എന്നാല്‍ ഉഭയസമ്മത പ്രകാരമാണ് പീഡനം നടന്നതെന്ന് വാദത്തെ പെണ്‍കുട്ടി നിഷേധിച്ചു. കൈയ്യാമം വെച്ച് അറസ്റ്റിലാക്കപ്പെട്ട പെണ്‍കുട്ടികള്‍ ഉടന്‍ തന്നെ ലൈംഗിക ബന്ധത്തിന് താല്‍പ്പര്യപ്പെടും എന്നത് പൊലീസുകാര്‍ക്ക് മാത്രമെ തോന്നുകയുള്ളുവെന്നാണ് പെണ്‍കുട്ടി പ്രതികരിച്ചത്.