
ഇടവേളയ്ക്കുശേഷം അമലാപോള്‍ കുഞ്ചാക്കോ ബോബന്റെ നായികയായി തിരിച്ചെത്തുന്നു. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് ഷാജഹാനും പരീക്കുട്ടിയും എന്ന ചിതത്തിലാണ് അമലാപോള്‍ നായികയാവുന്നത്. കുഞ്ചാക്കോക്കൊപ്പം ജയസൂര്യയും പ്രധാനവേഷം കൈകാര്യം ചെയ്യും.
ഒരു റൊമാന്റിക് കോമഡി ആയാണ് ഈ സിനിമ ഒരുക്കുന്നതെന്ന് ബോബന്‍ സാമുവല്‍ പറഞ്ഞു. അതേസമയം, ചിത്രം ഒരു ത്രികോണ പ്രണയകഥയല്ല പറയുന്നത്. ആഴത്തിലുള്ള വികാരപ്രകടനങ്ങള്‍ ഒന്നുമില്ലാത്ത, പ്രണയിച്ചവര്‍ക്കും പ്രണയം കൊണ്ട് മുറിവേറ്റവര്‍ക്കും പ്രണയത്തില്‍ വീഴാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമുള്ള ചിത്രമായിരിക്കും ഇതെന്നും സംവിധായകന്‍ വ്യക്തമാക്കി.
അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്‌സ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. വൈ.വി. രാജേഷാണ് ചിത്രത്തിന് രചന നിര്‍വഹിച്ചിരിക്കുന്നത്. കാമറ വിഷ്ണു നാരായണന്‍ നന്പൂതിരി. സംഗീതം ഗോപി സുന്ദര്‍. ബോബന്‍ സാമുവല്‍ ഒടുവില്‍ സംവിധാനം ചെയ്ത ഹാപ്പി ജേര്‍ണി എന്ന ചിത്രം നിര്‍മ്മിച്ച ആശിഖ് ഉസ്മാനാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.