ഹൂസ്റ്റണില്‍ കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസിന്‍റെ സഹോദരിയെ ബന്ധുക്കള്‍ക്ക് കൈമാറി. ഷെറിനെ കാണാതായ അന്നുമുതല്‍ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വ്വീസിന്‍റെ സംരക്ഷണയിലായിരുന്നു മൂന്നുവയസ്സുകാരിയായ കുട്ടി. ഒക്ടോബര്‍ ഏഴിനാണ് ഷെറിനെ കാണാതായത്. പിന്നീട് ഷെറിന്‍ മാത്യൂസിന്‍റെ തിരോധാനവും മരണവുമായി ബന്ധപ്പെട്ട് വളര്‍ത്തച്ഛന്‍ വെസ്ലി മാത്യുവും വളര്‍ത്തമ്മ സിനി ആന്‍ മാത്യൂസും അറസ്റ്റിലായി. ആറാഴ്ചകള്‍ക്ക് ശേഷമാണ് ഹൂസ്റ്റണിലുള്ള ബന്ധുവിന്‍റെ സംരക്ഷണയില്‍ മൂന്നുവയസ്സുകാരിയെ കൈമാറിയത്. അതേസമയം ഷെറിനെ അപായപ്പെടുത്തിയെന്ന കുറ്റത്തിന് ജയിലില്‍ കഴിയുന്ന സിനി ജാമ്യത്തുകയില്‍ ഇളവ് തേടി കോടതിയെ സമീപിച്ചിരുന്നു.
Tags: sherin mathews