ഹൂസ്റ്റൺ: .ദത്തെടുത്ത് സരസ്വതിയെ ഷെറിൻ മാത്യൂസാക്കിയത് അമേരിക്കയിലെ ആനുകൂല്യം തട്ടാനായിരുന്നു എന്നും വളർത്തച്ഛനും വളർത്തമ്മയും കാട്ടിയതുകൊടുംക്രൂരതഎന്നും തെളിയുന്നു. കുഞ്ഞുകുട്ടിയോട് കാട്ടിയത് .അമേരിക്കയിൽ ഷെറിൻ മാത്യൂവിന്റെ മരണത്തിൽ വെസ്ലിക്കും സിനിക്കുമെതിരെ കൊലക്കുറ്റം ചുമത്താനുറച്ച് അന്വേഷണ സംഘം തയ്യാറെടുക്കുന്നതായി സൂചന .ഭിന്ന ശേഷക്കാർക്ക് അമേരിക്കയിൽ സർക്കാർ നൽകുന്നത് മുന്തിയ പരിഗണനയാണ് യുഎസ് സർക്കാർ നൽകുന്നത്. സാമ്പത്തിക സഹായവും നൽകും. ഇത് തട്ടിയെടുക്കാനായാണ് ഇന്ത്യയിൽ നിന്നും ഷെറിൻ മാത്യൂസിനെ എറണാകുളം സ്വദേശികൾ ദത്തെടുക്കുന്നത്. മലയാളികളായ വെസ്ലി-സിനി ദമ്പതികൾക്ക് ഷെറിന്റെ മരണത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. അതുകൊണ്ട് തന്നെ ഇരുവർക്കുമെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തുമെന്നാണ് സൂചന. ഇതോടെ അമേരിക്കൻ മലയാളികൾ പോലും വെസ്ലി-സിനി ദമ്പതികളെ കൈവിടുകയാണ്.
യു.എസിലെ ഇന്ത്യൻ ദമ്പതികൾ ദത്തെടുത്ത് വളർത്തുകയായിരുന്ന ഷെറിനെ നവംബർ ആദ്യമാണ് കാണാതായത്. തുടർന്ന് വീടിന്റെ മുക്കാൽ കിലോ മീറ്റർ അകലെയുള്ള കലുങ്കിന് അടിയിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ അറസ്റ്റിലായിട്ടുള്ള ദമ്പതികളെ ഇവരുടെ സ്വന്തം കുഞ്ഞിനെ കാണുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. സ്വന്തമായി കുട്ടിയുള്ള ഇവർ എന്തിന് ഷെറിനെ ദത്തെടുത്തുവെന്ന ചോദ്യമാണ് അമേരിക്കയിൽ ഭിന്ന ശേഷിക്കാർക്ക് ഉള്ള ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട സംശയത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. സർക്കാർ സഹായം തട്ടുകയെന്ന ഗൂഡലക്ഷ്യം മാത്രമാണ് ഇവർക്ക് ദത്തെടുക്കലിന് പിന്നിലുണ്ടായിരുന്ന വികാരം. ഇതാണ് മലയാളികളെ ഇപ്പോൾ പ്രകോപിതരാക്കുന്നത്. അതിനിടെ ഇവർക്കെതിരെ കൊലക്കുറ്റം ചുമത്താൻ പൊലീസ് നടപടി തുടങ്ങിയതായും സൂചനയുണ്ട്. മൂന്നു വയസ്സുകാരിയോട് അതിക്രൂരമായാണ് വളർത്തച്ഛനും വളർത്തമ്മയും പെരുമാറിയിരുന്നത്.ഭിന്ന ശേഷിക്കാരുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കാനാണ് ഭിന്ന ശേഷിക്കാരെ അമേരിക്കൻ പൗരത്വമുള്ളവർ ദത്തെടുക്കുന്നത്. ഇവിടെ അത്തരം കുട്ടികളെ വളർത്താൻ സർക്കാർ എല്ലാ സഹായവും നൽകും. സാമ്പത്തികമായി കുടുംബത്തിന് നല്ല സഹായമാണ്. ഇത് തട്ടിയെടുക്കാനാണ് വെസ്ലിയും സിനിയും ശ്രമിച്ചത്. അല്ലാതെ ഷെറൻ മാത്യൂസിനോട് ഒരു സ്‌നേഹവും ഇല്ലായിരുന്നു. ഇതാണ് കുട്ടിയുടെ കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇന്ത്യയിൽ നിന്ന് ഭിന്ന ശേഷിക്കാരെ ദത്തെടുക്കുന്ന അമേരിക്കക്കാർ ഏറെയാണ്. അവരുടെ എല്ലാം മനസ്സിലുള്ളത് സ്‌നേഹത്തിനപ്പുറമുള്ള സർക്കാർ സഹായമാണ്. ഇത്തരക്കാരെ ദത്തെടുക്കുന്നതിൽ നിന്ന് ഇന്ത്യാ ഗവൺമെന്റ് തടയണം അല്ലെങ്കിൽ ഇനിയും ഷെറിൻ മാത്യൂമാർ ഉണ്ടാകും-ഹൂസ്റ്റണിൽ നിന്നൊരു മലായളിയുടെ പ്രതികരണമാണ് ഇത്. വെസ്ലി-സിനി ദമ്പതികൾക്കെതിരെ കടുത്ത അമർഷമാണ് അമേരിക്കയിലെ മലയാളി സമൂഹത്തിലുള്ളത്
എറണാകുളം സ്വദേശിയായ വെസ്ലി മാത്യൂസിന്റെയും സിനിയുടേയും വളർത്തു മകളാണ് ഷെറിൻ. വെസ്ലി മാത്യുവും സിനി മാത്യൂവും രണ്ടു വർഷം മുൻപാണ് നാളന്ദയിലെ മദർതെരേസ അനാഥ് സേവ ആശ്രമത്തിൽ നിന്നും സരസ്വതി എന്ന കുട്ടിയെ ദത്തെടുത്തത്. പിന്നീട് പേര് ഷെറിൻ മാത്യൂസ് എന്ന് പേര് ഇടകയും യുഎസിലേക്ക് കൊണ്ടുപോവുകയും ചെയ്യുകയായിരുന്നു. ഷെറിൻ കൊല്ലപ്പെട്ട ദിവസം മുതൽ ബീഹാറിലെ അനാഥാലയങ്ങൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ദത്തെടുത്ത നടപടികൾ പാലിച്ചാണോ എന്നതു സംബന്ധിച്ച് നാളന്ദ ജില്ല മജിസ്ട്രറ്റ് എസ്.എം. ത്യാഗരാജന്റെ നേതൃത്വത്തിൽ അന്വേഷണവും നടന്നു. ഇതിനിടെയാണ് അമേരിക്കയിലെ ആനുകൂല്യങ്ങൾ തട്ടിയെടുക്കാനായിരുന്നു സരസ്വതിയെ വെസ്ലി ദത്തെടുത്തതെന്ന വിവരം പുറത്തുവരുന്നത്. സമാനായ നിരവധി ദത്തെടുക്കലുകൾ ഇന്ത്യയിൽ വ്യാപകമാണെന്നും റിപ്പോർട്ടുണ്ട്.
അതിനിടെ ഷെറിൻ മാത്യൂസിന്റെ മൃതദേഹം സംസ്‌കരിച്ച സ്ഥലം വെളിപ്പെടുത്തി. ഷെറിന്റെ വെസ്ലി-സിനി ദമ്പതികളുടെ ഡാളസ്സിലുള്ള വീടിനടുത്താണ് ഷെറിനെ സംസ്‌കരിച്ചിരിച്ചിരിക്കുന്നത്. സംസ്‌കാരത്തിനു ശേഷം ഈ സ്ഥലം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. ഷെറിൻ സൂസൻ മാത്യൂസ് എന്നാണ് കല്ലറയിൽ പതിച്ചിട്ടുള്ള കല്ലിൽ കൊത്തിയിരിക്കുന്നത്. വളരെ കുറച്ച പേർ മാത്രമായിരുന്നു ഷെറിന്റെ സംസ്‌കാരത്തിൽ പങ്കെടുത്തത്. വീട്ടിലെ ഗാരേജിൽ വച്ച് നിർബന്ധിച്ച് പാൽ കുടിപ്പിച്ചപ്പോൾ കുഞ്ഞിന്റെ തൊണ്ടയിൽ പാൽ കുരുങ്ങുകയായിരുന്നുവെന്നായിരുന്നു വെസ്സി മൊഴി നൽകി. എന്നാൽ, അടിയന്തര ആരോഗ്യ സർവീസിന്റെ സേവനം വെസ്സി തേടിയില്ല. നഴ്സ് കൂടിയായ ഭാര്യ സിനിയെപ്പോലും വെസ്സി ഈ വിവരം അറിയിച്ചിരുന്നില്ല എന്നു മാത്രമല്ല, ശരീരത്തിൽ നിന്നു ചൂടു പോകും മുൻപേ മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
ഷെറിന്റെ കൈകാലുകളിലെ അസ്ഥികൾ പല തവണ ഒടിഞ്ഞിരുന്നതായും മുറിവുകൾ കരിഞ്ഞതിന്റെ പാടുകൾ ഉണ്ടായിരുന്നതായും മൃതദേഹ പരിശോധന നടത്തിയ ഡോക്ടർ കോടതിയെ അറിയിച്ചിട്ടുണ്ട്. ശിശുരോഗ വിദഗ്ധ ഡോ. സൂസൻ ദകിലാണ് കോടതിയിൽ മൊഴി നൽകിയത്. അതേ സമയം കുഞ്ഞ് ഉപദ്രവിക്കപ്പെടുന്നതായി ഷെറിനെ ചികിത്സിച്ചിരുന്ന ഡോക്ടർ കഴിഞ്ഞ മാർച്ചിൽ തന്നെ ചൈൽഡ് പ്രൊട്ടക്ടീവ് സർവീസിൽ അറിയിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. 2016 സെപ്റ്റംബറിനും 2017 ഫെബ്രുവരിക്കും ഇടയിൽ നടത്തിയ നിരവധി എക്‌സറെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ ഉണ്ടായിട്ടുള്ളത്. സംഭവത്തിൽ വിശദമായ പരിശോധന നടന്നുവരികയാണ്. ഇതിനൊപ്പമാണ് സാമ്പത്തിക സഹായം മോഹിച്ചുള്ള ദത്തെടുക്കലാണ് നടന്നതെന്ന വാദം ശക്തമാകുന്നത്.
ഷെറിൻ മാത്യൂസിന്റെ തുടയെല്ല്, കാൽമുട്ട് എന്നിവയ്ക്ക് പൊട്ടലുകളുണ്ടായിരുന്നുവെന്നാണ് ഡോക്ടർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവകൂടാതെ ശരീരത്തിന്റെ പലഭാഗങ്ങളിലും മുൻപ് പരുക്കേറ്റതിന്റെ പാടുകളുമുണ്ടായിരുന്നുവെന്നും ഡോകടർ പറയുന്നു. ഷെറിനെ ഇന്ത്യയിൽനിന്നു ദത്തെടുത്തതിനു ശേഷം പല തവണയായാണു മുറിവുകളും പൊട്ടലുകളും ഉണ്ടായതെന്നും കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബർ ഏഴിനാണ് വീട്ടിൽനിന്നു ഷെറിനെ കാണാതായത്. 22-ന് ഒരു കിലോമീറ്റർ ദൂരെ കലുങ്കിനടയിൽ മൃതദേഹം കണ്ടെത്തി. ഷെറിനെ കാണാതായപ്പോൾ വെസ്‌ലിയെ അറസ്റ്റു ചെയ്‌തെങ്കിലും ജാമ്യത്തിൽ വിട്ടിരുന്നു.
കണ്ടെടുത്ത മൃതദേഹം ഷെറിന്റെതാണെന്ന് ഉറപ്പായ സാഹചര്യത്തിലാണ് വെസ്‌ലി മാത്യൂസ് മൊഴി മാറ്റിയത്. ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു വെസ്ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റിൽനിന്നു ലഭിച്ച ഡിഎൻഎ സാംപിളുകളാണ്. വടക്കൻ ടെക്‌സസിലെ റിച്ചർഡ്‌സണിലെ വീട്ടിൽനിന്നാണു ഷെറിനെ കാണാതായത്. വീട്ടിൽ വച്ചുതന്നെ മരണം നടന്നുവെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.