സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ഭാരതസഭയില്‍ ആദ്യമായാണ് ഒരു വനിതാ രക്തസാക്ഷിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നത്. ഇന്‍ഡോറില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ ഉദയ് നഗറിലാണ് സിറ്റര്‍ റാണി മരിയ കൊല്ലപ്പെട്ടത്. 1995 ഫെബ്രുവരി 25നാണ് സമുന്ദര്‍ സിംഗ് എന്ന വൈടകക്കൊലയാളി സിസ്റ്റര്‍ റാണി മരിയയെ കുത്തിക്കൊലപ്പെടുത്തിയത്. സിസ്റ്ററുടെ സാമൂഹിക ഇടപെടലുകളില്‍ രോഷാകുലരായ പ്രദേശത്തെ ജന്മിമാരാണ് സിസ്റ്ററെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളിയെ ഏല്‍പ്പിച്ചത്. 22 വര്‍ഷത്തിന് ശേഷമാണ് സിസ്റ്ററെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചിരിക്കുന്നത്. സിസ്റ്ററിന് രക്തസാക്ഷി പദവി നല്‍കുന്ന കാര്യം വത്തിക്കാന്‍ മാര്‍ച്ച് 23ന് അംഗീകരിച്ചിരുന്നു. പ്രഖ്യാപനം വരുന്നത് ഇപ്പോഴാണ്.മാര്‍പ്പാപ്പയുടെ പ്രഖ്യാപനം ഇന്‍ഡോറില്‍ കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ വായിച്ചു. കര്‍ദിനാള്‍മാര്‍, അന്‍പതോളം മെത്രാന്മാര്‍, വൈദികര്‍, വിശ്വാസികള്‍ എന്നിവരടക്കം പതിനയ്യായിരത്തോളം പേരാണ് ചടങ്ങിന് സാക്ഷ്യം വഹിച്ചത്. സിസ്റ്റര്‍ കൊല്ലപ്പെട്ട ദിനമായ ഫെബ്രുവരി 25 വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ തിരുനാള്‍ ആഘോഷിക്കണമെന്നും മാര്‍പാപ്പ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ടവള്‍; ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷി
Tags: sister rani mariya