പാളങ്ങൾ ഇല്ലാത്ത ലോകത്തെ ആദ്യ ട്രെയിൻ ചൈനയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു. റോഡിലെ സാങ്കൽപിക പാതയിലൂടെ സെൻസർ ഉപയോഗിച്ച് ഓടുന്ന ട്രെയിനിന്റെ വേഗം മണിക്കൂറിൽ 78 കിലോമീറ്ററാണ്. പ്ലാസ്റ്റിക്കിൽ റബർ പൊതിഞ്ഞ ചക്രങ്ങളുള്ള ട്രെയിൻ വൈദ്യുതി കൊണ്ടാണ് പ്രവർത്തിക്കുന്നത്. 2013ൽ ചൈന റെയിൽ കോർപറേഷൻ ഡിസൈൻ ചെയ്യാൻ ആരംഭിച്ച ട്രെയിൻ അടുത്ത വർഷം സർവീസ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹുനൻ പ്രവിശ്യയിലെ ഷൂഷോ പ്രദേശത്താണു സർവീസ് ആരംഭിക്കുന്നത്. കോച്ചുകളുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചായി ഉയർത്തുന്നതോടെ 300 പേർക്കു യാത്ര ചെയ്യാൻ സാധിക്കും.
Tags: smart train in china