സൊ​മാ​ലി​യ​യി​ൽ ബോം​ബ് സ്ഫോടനം; മു​പ്പ​തു പേ​ർ കൊ​ല്ല​പ്പെ​ട്ടു

മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ ഇരട്ട ബോംബ് ആക്രമണത്തിൽ മുപ്പതോളം പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൊഗാദിഷുവിലെ ഒരു ഹോട്ടലിനു മുന്നിലായിരുന്നു ആദ്യ സ്ഫോടനം ഉണ്ടായത്. ഹോട്ടലിന്‍റെ പ്രവേശന കവാടത്തിനു സമീപം സ്ഫോടക വസ്തുക്കൾ നിറച്ച ലോറി പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഹോട്ടൽ തകർന്നുവീണു.രണ്ടാം സ്ഫോടനം മദീന ജില്ലയിലായിരുന്നു. ഇവിടെ രണ്ടു പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഭീകരസംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.

Top