സ്ഥലംമാറ്റം ആഘോഷിക്കാന്‍ ആകാശത്തേക്ക് 9 റൗണ്ട് വെടിവെച്ച് എസ്പി

ബിഹാറില്‍ സിബിഐയിലേക്ക് സ്ഥലംമാറ്റം കിട്ടിയ പൊലീസ് ഉദ്യോഗസ്ഥന്‍ അത് ആഘോഷിച്ചത് ആകാശത്തേക്ക് വെടിവെച്ച്. കാടിഹാര്‍ എസ്പി സിദ്ധാര്‍ഥ് മോഹന്‍ ജെയ്ന്‍ ആണ് ആഘോഷത്തിനിടെ ആകാശത്തേക്ക് 9 റൗണ്ട് വെടി വെച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം നല്‍കിയിരുന്നു. അക്കൂട്ടത്തില്‍ സിദ്ധാര്‍ഥുമുണ്ടായിരുന്നു. സിബിഐയിലേക്ക് സിദ്ധാര്‍ഥ് നേരത്തെ മാറ്റം ചോദിച്ചിരുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായി. മറ്റൊരു ഉദ്യോഗസ്ഥനായ മിഥിലേഷ് മിശ്ര സൗഹൃദത്തെ കുറിച്ചുള്ള ഒരു ഹിന്ദി ഗാനം ആലപിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇരുവരുടെയും ഒന്നിച്ചുള്ള ഫെയര്‍വെല്‍ പാര്‍ട്ടി ആയിരുന്നു അത്. പാട്ടിന്റെ താളത്തിനൊത്ത് സിദ്ധാര്‍ഥ് ആകാശത്തേക്ക് വെടിവെക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് നിരുത്തരാവാദപരമായ സമീപനമാണ് ഉണ്ടായതെന്നാണ് ആരോപണം. ഔദ്യോഗിക തോക്ക് ദുരുപയോഗം ചെയ്തതിനെതിരെ ഉദ്യോഗസ്ഥനെതിരെ ഇതുവരെ കേസൊന്നുമെടുത്തില്ല.

https://youtu.be/RVs2cc6fQf8

Top