മുംബൈ: മീ ടൂ തരംഗം ഇന്ത്യയില്‍ ആഞ്ഞടിക്കുകയാണ്. അനവധി സ്ത്രീകളാണ് ഇതുവരെ തങ്ങളോട് മോശമായി പെരുമാറിയ പുരുഷന്‍മാര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ മലയാള നാട്ടില്‍ നിന്ന് ഇന്ത്യേന്‍ കിക്കറ്റിലേക്ക് നടന്നുകയറുകയും പിന്നീട് വിവാദങ്ങളില്‍ കുടുങ്ങി തിരിച്ചിറങ്ങുകയും ചെയ്ത മലയാളി താരം ശ്രീശാന്തിനെതിരെയും ഒരു ആരോപണം ഉയര്‍ന്നു വരികയാണ്. സംഗതി മീ ടൂവിന്റെ പരിധിയില്‍ പെടുന്നത് അല്ലെങ്കിലും ആരാധകരെ നടുക്കുന്ന തരത്തിലുള്ള ഒരു ആരോപണവുമായാണ് ശ്രീശാന്തിനെതിരെ തെന്നിന്ത്യന്‍ താരമായ നികേഷ പട്ടേലെത്തിയിരിക്കുന്നത്. സല്‍മാന്‍ ഖാന്‍ നയിക്കുന്ന ബിഗ് ബോസ് ഹിന്ദി പതിപ്പില്‍ നിറഞ്ഞുനില്‍ക്കുകയാണ് ശ്രീശാന്ത്.
മലയാളി താരം പങ്കെടുക്കുന്നുവെന്നതിനാല്‍ നേരത്തെ തന്നെ പരിപാടി വാര്‍ത്തകളിലിടം നേടിയിരുന്നു. ഗ്രൗണ്ടിലെപ്പോലെ തന്നെ ചൂടന്‍ സ്വഭാവവും പൊട്ടിത്തെറിയുമൊക്കെയായി മുന്നേറുകയാണ് പരിപാടി. മറ്റുള്ളവരോടുള്ള താരത്തിന്റെ പെരുമാറ്റവും പുറത്തേക്ക് പോവുമെന്നുള്ള ഭീഷണിയുമൊക്കെ നമ്മള്‍ കണ്ടതാണ്. അതിന് പിന്നാലെയായാണ് താരത്തെക്കുറിച്ചുള്ള മറ്റൊരു കാര്യവും പ്രചരിച്ച് തുടങ്ങിയത്. ബിഗ് ബോസിലേക്ക് ശ്രീയെത്തുമ്പോള്‍ ഭാര്യയും ഒപ്പമുണ്ടായിരുന്നു. തന്റെ ഇഷ്ടനായകനായ സല്ലുവിനെ കണ്ടപ്പോള്‍ ഭാര്യ വികാരധീനനയായതിനെക്കുറിച്ച് താരം നേരത്തെ വാചാലനായിരുന്നു. കഴിഞ്ഞ ദിവസം ഭാര്യയുടെ സന്ദേശമെത്തിയപ്പോള്‍ ശ്രീ കരഞ്ഞിരുന്നു. ഭാര്യയേയും മക്കളേയും വല്ലാതെ മിസ്സ് ചെയ്യുന്നുവെന്ന് പറഞ്ഞ താരത്തെയായിരുന്നു നമ്മള്‍ കണ്ടത്.
ശ്രീയും ഭുവനേശ്വരിയും പ്രണയിച്ച് വിവാഹിതരായവരാണെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ അതിനിടയിലെ സുപ്രധാന കാര്യത്തെക്കുറിച്ചാണ് നികേഷ പട്ടേല്‍ പറയുന്നത്. ശ്രീശാന്തിന്റെ മുന്‍കാമുകിയായിരുന്നു താനെന്നും നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീയെ ബിഗ് ബോസില്‍ കണ്ടിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രണയകഥ കേട്ടപ്പോഴാണ് തനിക്ക് ഇങ്ങനെയൊരു സംശയം തോന്നിയതെന്നും അവര്‍ പറയുന്നു. അദ്ദേഹം തന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ തനിക്ക് വേദന തോന്നിയിരുന്നുവെന്നും തന്നെ അവഗണിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ പറഞ്ഞതെന്നും അതില്‍ തനിക്ക് സംശയമുണ്ടെന്നും നികേഷ പറയുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ശ്രീ ഭുവനേശ്വരിയെ വിവാഹം ചെയ്തതെന്നാണ് പറഞ്ഞത്. ഇതാണ് തന്നെ അത്ഭുതപ്പെടുത്തിയതെന്നും ബിഗ് ബോസ് പോലൊരു പരിപാടിയില്‍ പങ്കെടുത്ത് ഇങ്ങനെയൊരു കള്ളം പറയാന്‍ അദ്ദേഹത്തിന് എങ്ങനെ കഴിഞ്ഞുവെന്നുമാണ് താന്‍ ചിന്തിക്കുന്നതെന്നും താരം പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ നികേഷയുടെ വാക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഒരു വര്‍ഷത്തോളം താനുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു ശ്രീശാന്തെന്നും താരം പറയുന്നു. ബ്രേക്കപ്പിന് ശേഷം താന്‍ നാട്ടില്‍ നിന്നും മാറിയെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. വരദനായക എന്ന സിനിമയുടെ ചിത്രീകരണം നടന്ന് വരുന്നതിനിടയിലായിരുന്നു തങ്ങള്‍ വേര്‍പിരിഞ്ഞതെന്നും അത് 2012 ലായിരുന്നുവെന്നും താരം പറയുന്നു. ഏഴ് വര്‍ഷം മുന്‍പ് ഭുവനേശ്വരിയുമായി പ്രണയത്തിലായിരുന്നുവെങ്കില്‍ തന്നോടൊപ്പമുള്ളപ്പോഴും അങ്ങനെയായിരുന്നുവോ, ഇതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തനിക്ക് നാണക്കേട് തോന്നുന്നതായും താരം പറയുന്നു.
ശ്രീ പറഞ്ഞ പല കാര്യങ്ങളിലും വൈരുദ്ധ്യമുണ്ടെന്നും ഉത്തരംകിട്ടാ ചോദ്യമായി അവശേഷിക്കുകയാണെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ തന്നെ നമ്പര്‍ വണ്‍ റിയാലിറ്റി ഷോയായ ബിഗ് ബോസ് 12-മാത്തെ സീസണിലാണ് ശ്രീശാന്ത് പങ്കെടുക്കുന്നത്. ജോഡികളായും അല്ലാതെയുമായാണ് ഇത്തവണ മത്സരം. മത്സരത്തിലെത്തിയതിന് ശേഷം താന്‍ വലിയ മഹാനാണ് എന്ന തരത്തില്‍ പെരുമാറുന്നതായി തോന്നിയിരുന്നുവെന്നും നികേഷ പറയുന്നു. അദ്ദേഹത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും കൃത്യമായി അറിയാവുന്നയാളാണ് താന്‍. അദ്ദേഹം അത്ര മഹാനൊന്നുമല്ല. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നോ അവരെ ബഹുമാനിക്കണമോയെന്ന കാര്യത്തെക്കുറിച്ച് ശ്രീശാന്തിന് അറിയില്ലെന്നും നികേഷ പറയുന്നു. പരിപാടിയിലെത്തിയതിന് ശേഷവും ആ നിലപാടില്‍ മാറ്റമൊന്നുമില്ലെന്നും ഇപ്പോഴും അത് തന്നെയാണ് തുടരുന്നതെന്നും താരം പറയുന്നു.
സബ സോമി സഹോദരിമായുള്ള വഴക്കിന് ശേഷം മത്സരാര്‍ത്ഥികളും താരത്തിനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരുന്നു. ഗ്രൗണ്ടിലെ പെരുമാറ്റത്തിന്റെ പേരില്‍ ശ്രീശാന്ത് നിരവധി തവണ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ബിഗ് ബോസിലെത്തിയതിന് ശേഷവും അക്കാര്യത്തില്‍ മാറ്റമൊന്നുമില്ലെന്നും മറ്റുള്ളവരുമായുള്ള വഴക്കുകളും ചൂടന്‍ പെരുമാറ്റവുമൊക്കെ അതേ പോലെ തന്നെ തുടരുന്നുണ്ടെന്നും പ്രേക്ഷകര്‍ പറയുന്നു. മത്സരത്തിനിടയില്‍ താരത്തിന് ബിഗ് ബോസ് ശിക്ഷ വിധിച്ചതില്‍ പ്രതിഷേധവുമായി ആരാധകരും രംഗത്തെത്തിയിരുന്നു. ബിഗ് ബോസിലെത്തി രണ്ട് ദിനം പിന്നിടുന്നതിനിടയില്‍ത്തന്നെ തനിക്ക് പുറത്തേക്ക് പോവണമെന്ന് ശ്രീശാന്ത് ആവശ്യപ്പെട്ടിരുന്നു. ടാസ്‌ക്ക് പെര്‍ഫോം ചെയ്യാന്‍ താല്‍പര്യം കാണിക്കാത്തതിനെത്തുടര്‍ന്ന് പിന്നീട് ആ ടാസ്‌ക്ക് തന്നെ റദ്ദാക്കിയിരുന്നു. തനിക്ക് പുറത്തുപോവണമെന്ന് താരം ആവശ്യപ്പെട്ടപ്പോള്‍ പ്രേക്ഷകരും ഞെട്ടിയിരുന്നു. പുറത്തേക്ക് വരികയാണെങ്കില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കമ്പനി അറിയിച്ചിരുന്നതായും പലരും പറഞ്ഞിരുന്നു. ബിഗ് ബോസില്‍ നിന്നും താരങ്ങള്‍ വാങ്ങുന്ന പ്രതിഫലത്തുകയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. 5 ലക്ഷം രൂപയാണ് താരത്തിന് ലഭിക്കുകയെന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന് കൂടുതല്‍ പ്രതിഫലം ലഭിക്കുന്നുണ്ടെന്നും അദ്ദേഹമാണ് ഇക്കാര്യത്തില്‍ മുന്നിലെന്നുമുള്ള റിപ്പോര്‍ട്ടാണ് പിന്നീട് പുറത്തുവന്നത്.