ശ്രീശാന്തിന്റെ വിലക്ക് നീക്കുമോ എന്ന കാര്യം 18 ന് നടക്കുന്ന ബിസിസിഐ യോഗത്തില്‍ അറിയാം ആജീവനാന്ത വിലക്ക് നീക്കണം എന്ന് നിര്‍ദ്ദേശിച്ച കോടതി പകരം അച്ചടക്ക നടപടിക്കാണ് ശുപാര്‍ശ ചെയ്തത്. വാതുവയ്പ് വിവാദം തുടങ്ങിയതുമുതല്‍ ശ്രീശാന്തിനെതിരെ കടുത്ത നിലപാടാണ് ബിസിസിഐ സ്വീകരിച്ചത്. പ്രത്യേക സമിതി നടത്തിയ അന്വേഷണത്തില്‍ താരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്നും ബിസിസിഐ ആവര്‍ത്തിക്കുന്നു. ഇതാണ് ശ്രീശാന്തിന് തിരിച്ചടിയാവുന്നത്. സാധാരണ ഇത്തരം കേസുകളില്‍ പരമാവധി അഞ്ചുവര്‍ഷത്തെ വിലക്കാണ് ബിസിസിഐ താരങ്ങള്‍ക്ക് നല്‍കാറുളളത്. നിലവില്‍ ശ്രീശാന്ത് കളിക്കളത്തില്‍ നിന്ന് മാറിയിട്ട് ആറുവര്‍ഷമായി.
വിലക്ക് മാറിയാല്‍ ദേശീയ ടീമില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ശ്രീശാന്ത്. എന്നാല്‍ ഇന്ത്യന്‍ ടീമിലെ ഫാസ്റ്റ് ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിയുന്നതിനാല്‍ ഇതിനുള്ള സാധ്യത കുറവാണ്. എങ്കിലും വിദേശ ലീഗുകളിലടക്കം കളിക്കാന്‍ ശ്രീശാന്തിന് കഴിയും. ഒത്തുകളി വിവാദത്തില്‍ നടപടി നേരിട്ട മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനോടും ഐ പി എല്ലില്‍ നിന്ന് പുറത്താക്കപ്പെട്ട രാജസ്ഥാന്‍ റോയല്‍സിനോടും ചെന്നൈ സൂപ്പര്‍
കിംഗ്‌സിനോടും ബിസിസിഐ മൃദുസമീപനമാണ് സ്വീകരിച്ചത്. ഗോഡ്ഫാദര്‍മാരില്ലാത്ത ശ്രീശാന്തിനോട് ഇതേനിലപാട് ബിസിസിഐ സ്വീകരിക്കുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്. എന്നാല്‍ തിരിച്ചടികളില്‍ നിന്ന് പലതവണ കരുത്തോടെ കരകയറിയിട്ടുള്ള ശ്രീശാന്ത് ഇത്തവണയും ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും.