ചണ്ഡീഗഡ് : 5 വയസ്സുള്ള പിഞ്ചു കുഞ്ഞിനോട് രണ്ടാനമ്മ കാണിക്കുന്ന ക്രൂരതയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഒരു ചാക്കിനുള്ളില്‍ കുട്ടിയെ മുഴുവനായും ഇറക്കിയതിന് ശേഷമാണ് രണ്ടാനമ്മയുടെ പീഡനം. പീഡനത്തിനിരയായി പിഞ്ചു കുഞ്ഞ് അലറി കരയുമ്പോഴും രണ്ടാനമ്മ കുട്ടിയെ വീണ്ടും പേടിപ്പിക്കുന്നതാണ് ദൃശ്യങ്ങളില്‍.കുഞ്ഞിന്റെ സഹോദരങ്ങളുടെ മുന്നില്‍ വെച്ചാണ് ഈ പീഡനം. കുട്ടിയുടെ പിതാവ് തന്നെയാണ് ഈ ദൃശ്യങ്ങളുമായി യുവതിക്കെതിരെ പൊലീസ് സ്റ്റേഷനില്‍ സമീപിച്ചത്. തന്റെ കുട്ടികളെ യുവതി കൊല്ലുവാന്‍ സാധ്യതയുണ്ടെന്നും പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.രണ്ടാനമ്മയില്‍ നിന്നും നിരന്തരമായ പീഡനം ഏല്‍ക്കേണ്ടി വന്നതിനെ തുടര്‍ന്ന് കുട്ടികള്‍ പിതാവിനോട് പരാതി പറയാറുണ്ടായിരുന്നു. എന്നാല്‍ യുവാവ് ഒരിക്കലും ഈ വിഷയമത്ര ഗൗരവമായി എടുത്തില്ല. ഇതിനെ തുടര്‍ന്നാണ് മൂത്ത മകന്‍ രണ്ടാനമ്മയുടെ ക്രൂരതയുടെ ദൃശ്യങ്ങള്‍ പിതാവിനെ കാണിക്കാനായി മൊബൈലില്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ കണ്ട യുവാവ് ഞെട്ടിത്തരിച്ചു പോയി. ഉടന്‍ തന്നെ ഇദ്ദേഹം പൊലീസ് സ്റ്റേഷനിലും ശിശു സംരക്ഷണ സമിതിയുടെയും പക്കലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് യുവതിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ആദ്യ ഭാര്യ ക്യാന്‍സര്‍ രോഗത്താല്‍ മരണമടഞ്ഞതിനെ തുടര്‍ന്ന് 2016 ലാണ് ഇയാള്‍ ഈ യുവതിയെ വിവാഹം കഴിച്ചത്.