ഒക്കലഹോമ :19 വര്‍ഷം മകളെ ഇരുട്ടറയില്‍ ബന്ദിയാക്കി ബലാത്സംഗം ചെയ്ത പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കാലയളവില്‍ ഇദ്ദേഹത്തിന്റെ ഒന്‍പത് മക്കള്‍ക്കും യുവതി ജന്മം നല്‍കി. മെക്‌സിക്കോയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തില്‍ 63 വയസ്സുകാരനായ ഹെന്ററി പീറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു.തന്റെ വളര്‍ത്തു മകള്‍ മെക്ഗിന്നിസിനെയാണ് ഇയാള്‍ 19 വര്‍ഷമായി ബന്ദിയാക്കി പീഡിപ്പിച്ച് വന്നിരുന്നത്. തന്റെ 11 ാം വയസ്സ് തൊട്ടാണ് മെക്ഗിന്നിസ് വളര്‍ത്തച്ചന്റെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയാകാന്‍ തുടങ്ങിയത്. അമേരിക്കയിലെ ഒക്കലഹോമയില്‍ അമ്മയുടെ കൂടെയായിരുന്നു പെണ്‍കുട്ടിയുടെ താമസം. മാതാവ് രണ്ടാം വിവാഹം കഴിച്ചതിന് ശേഷം വളര്‍ത്തച്ഛനായി വീട്ടിലെത്തിയ ഹെന്ററി പെണ്‍കുട്ടിയെ പീഡിപ്പിക്കുക പതിവായിരുന്നു.ഇതിന് ശേഷം മെക്ഗിന്നിസിനെയും കൊണ്ട് ഇയാള്‍ മെക്‌സികോയിലേക്ക് താമസം മാറി. പിന്നീടുള്ള 19 വര്‍ഷങ്ങള്‍ ഈ യുവതി പുറം ലോകം കണ്ടിട്ടില്ല. ഇരുട്ട് നിറഞ്ഞ മുറിയില്‍ ഇയാളുടെ ഒന്‍പത് മക്കള്‍ക്കും മെക്ഗിന്നിസ് ജന്മം നല്‍കി. അങ്ങനെയിരിക്കെ ഒരു ദിവസം ഇയാളുടെ തടവറയില്‍ നിന്നും രക്ഷപ്പെട്ട് ഓടിയ യുവതി മെക്‌സിക്കോയിലെ അമേരിക്കന്‍ എംബസിയില്‍ അഭയം പ്രാപിക്കുകയായിരുന്നു.ഇതേ തുടര്‍ന്ന് പൊലീസ് എത്തി കുട്ടികളെ വീട്ടില്‍ നിന്നും മോചിപ്പിച്ചു. ഒളിവില്‍ പോകാന്‍ ശ്രമിക്കവെ ഹെന്ററി പീറ്റിനെ പൊലീസ് പിടികൂടി. അതേ സമയം യുവതി കള്ളം പറയുകയാണെന്നാണ് ഹെന്റിയുടെ വാദം. പൂര്‍ണ്ണ സമ്മതത്തോടയായിരുന്നു മെക്ഗിന്നിസ് തന്നെ വിവാഹം ചെയ്തതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.