അമിത വണ്ണം കുറയ്ക്കുവാനായി ഒരു പെണ്‍കുട്ടി നടത്തിയ പ്രയത്‌നങ്ങള്‍ ഒടുവില്‍ അവളെ എത്തിച്ചത് തീരാ ദുരിതങ്ങളിലേക്ക്. അമേരിക്കന്‍ സ്വദേശിനിയായ സ്‌റ്റെഫാനി റോഡ്‌സിന്റെ ജീവിത കഥയാണ് ഇപ്പോള്‍ കാഴ്ചക്കാരില്‍ നൊമ്പരം ഉളവാക്കുന്നത്. 13 ാം വയസ്സിലാണ് തന്റെ അമിത വണ്ണത്തെക്കുറിച്ച് സ്റ്റെഫാനി ആശങ്കപ്പെടാന്‍ തുടങ്ങിയത്.ബന്ധുക്കളും സുഹൃത്തുക്കളും തന്റെ അമിത വണ്ണത്തെ ചൊല്ലി സ്റ്റെഫാനിയെ കളിയാക്കാന്‍ തുടങ്ങിയതോടെ എങ്ങനെയെങ്കിലും തടി കുറയ്ക്കണമെന്ന് പെണ്‍കുട്ടി ഉറച്ച തീരുമാനമെടുത്തു. ഇതിനായി ഭക്ഷണം പതിയെ പതിയെ സ്റ്റെഫാനി ഉപേക്ഷിക്കാന്‍ തുടങ്ങി. 17 ാാമത്തെ വയസ്സില്‍ മകളുടെ തൂക്കം ക്രമാതീതമായി കുറയുന്നതില്‍ ആശങ്കകുലരായ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ഡോക്ടറെ കാണിച്ചു.എന്നാല്‍ വണ്ണം കൂട്ടുവാന്‍ വേണ്ട മരുന്നുകളില്‍ നിന്നും പെണ്‍കുട്ടി അകലം പാലിച്ചു. കൂടാതെ രഹസ്യമായി ഭക്ഷണങ്ങളും ഉപേക്ഷിച്ചു. ശരീരം നന്നായി മെലിഞ്ഞ് സുന്ദരിയാകണമെന്നായിരുന്നു സ്റ്റെഫാനിയുടെ ആഗ്രഹം. 23 ാം വയസ്സില്‍ എത്തുമ്പോഴേക്കും തന്റെ തൂക്കം പത്ത് വര്‍ഷത്തിന് മുന്നേയുള്ളതിനേക്കാളും 24 കിലോ കുറയ്ക്കാന്‍ യുവതിക്ക് സാധിച്ചു. ഇത് യുവതിക്ക് കൂടുതല്‍ ആത്മവിശ്വാസമേകി.തന്റെ വണ്ണം ഇനിയും കുറയ്ക്കുവാന്‍ യുവതി ഭക്ഷണം പൂര്‍ണ്ണമായും ഉപേക്ഷിക്കുവാന്‍ ആരംഭിച്ചു. എന്നാല്‍ ഇതിനിടയില്‍ തൂക്കം വല്ലാതെ കുറയുവാന്‍ തുടങ്ങിയതോടെ യുവതിക്ക് പരിഭ്രാന്തിയായി. എന്നാല്‍ അപ്പോഴേക്കും യുവതിയുടെ ശരീരത്തിനുള്ളിലെ ആന്തര ദഹന വ്യവസ്ഥകളെല്ലാം പണി മുടക്കാറായിരുന്നു. ഭക്ഷണം കഴിക്കുന്നതിന്റെ തോത് പതിയെ വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങിയെങ്കിലും ശരീരം ഇത് സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല.വണ്ണം വര്‍ദ്ധിപ്പിക്കാനായി പല മരുന്നുകള്‍ കഴിച്ചു തുടങ്ങിയെങ്കിലും യുവതിയുടെ ശരീരം വര്‍ഷങ്ങള്‍ കഴിയും തോറും ശോഷിക്കുവാന്‍ തുടങ്ങി. ഒരു ടിവി ഷോയിലാണ് സ്റ്റെഫാനി തന്റെ ജീവിതത്തിലെ ദുരന്താവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞത്. വണ്ണം കൂട്ടുവാന്‍ വേണ്ടി പല ഡോക്ടര്‍മാരെയും സമീപിച്ചെങ്കിലും വര്‍ഷങ്ങള്‍ കഴിയും തോറും ശരീരം ശോഷിച്ചു വരുന്ന അപൂര്‍വ രോഗത്തിന് അടിമയാണ് സ്റ്റെഫാനി ഇപ്പോള്‍.വണ്ണം കുറയ്ക്കുവാന്‍ വേണ്ടി ആരോഗ്യ വിദഗ്ദരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാതെ സ്വയം ചികിത്സ തേടുന്നവര്‍ക്കും അമിത ഉത്കണ്ഠ കാത്തു സൂക്ഷിക്കുന്നവര്‍ക്കും ഒരു പാഠമാണ് സ്റ്റെഫാനിയുടെ ഈ ജീവിത കഥ.