
പാറമടയില്‍ കുളിക്കാനിളങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. അടച്ചിട്ട പാറമടയില്‍ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍ പെട്ടത്. ഒരു വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തിയപ്പോള്‍ മറ്റൊരാള്‍ക്കുള്ള തിരച്ചില്‍ ഊര്‍ജിതമാണ്. എറണാകുളം കളമശേരി സ്വദേശികളായ വിനായകന്‍, ശ്രാവണ്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഭിജിത്തിനെയാണ് കാണാതായത്. വേങ്ങൂര്‍ പഞ്ചായത്തിലെ പെട്ടമലയിലാണ് ഈ പാറമട സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ കുറച്ചു കാലമായി ഈ പാറമട അടച്ചിട്ടിരിക്കുകയായിരുന്നുവെന്നാണ് വിവരം. പരിസരവാസികളാണ് വിദ്യാര്‍ഥികള്‍ പാറമടയില്‍ മുങ്ങിയ കാര്യം ആദ്യമറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. കുളിച്ചുകൊണ്ടിരിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ മുങ്ങിപ്പോവുകയായിരുന്നു എന്നാണ് സൂചന. ഈ പാറമടയില്‍ ഇതിനു മുമ്പും ഇതുപോലെയുള്ള അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. അതുകൊണ്ടു തന്നെ അവ ആവര്‍ത്തിക്കാതിരിക്കാന്‍ നാട്ടുകാര്‍ ശ്രദ്ധ ചെലുത്തുകയും ചെയ്തിരുന്നു. പക്ഷെ ഉച്ചയോടെ ഇവിടെ വിദ്യാര്‍ഥികള്‍ കുളിക്കാനെത്തിയത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെടാതിരുന്നതാണ് ദുരന്തത്തിന് ഇടയാക്കിയത്.