സൗദി ഇന്ധനവിലയില്‍ വന്‍ വര്‍ദ്ധനവിനൊരുങ്ങുന്നു

സൗദിയില്‍ ഇന്ധന വിലയില്‍ വന്‍ വര്‍ധനവിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്.
പുതിയ നിരക്ക് ഈ വര്‍ഷം അവസാനത്തോടെ നിലവില്‍ വരുമെന്നാണ് സൂചന. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുവാനും ഇന്ധനത്തിന്റെ ഉപഭോഗം കുറക്കുവാനും രാജ്യത്ത് ആവശ്യമായ ഊര്‍ജം സംഭരിക്കുവാനുമാണ് വില വര്‍ദ്ദധനവെന്നാണ് പുറത്ത് വരുന്ന റിപ്പോട്ടുകളില്‍ പറയുന്നത്. 2015ല്‍ ഗ്രീന്‍ 91 വിഭാഗത്തിലുള്ള പെട്രോളിന് 67 ശതമാനവും, റെഡ് 95 വിഭാഗത്തിലുള്ള പെട്രോളിന് 50 ശതമാനവും അതായത് 60 ഹലാലയില്‍ നിന്നും 90 ഹലാലയായും വര്‍ധിപ്പിച്ചിരുന്നു. രാഷ്ട്രത്തിന്റെ മുഖ്യവരുമാന സ്രോതസ്സായ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് പ്രദേശികമായി വില വര്‍ധിപ്പിക്കാനുള്ള തീരുമാനം സഈദി വിഷന്‍ 2030ന്റെ ഭാഗമാണ്. മറ്റു ഇന്ധനങ്ങളുടെയും വൈദ്യുതിയുടെയും വില അടുത്ത വര്‍ഷാദ്യത്തോടെ ഉയരുമെന്നാണ് കരുതുന്നത്.

Top