പ്ലാറ്റ്ഫോമിലേക്ക് ട്രെയിന്‍ അടുക്കുമ്പോള്‍ യുവാവ് മുന്നിലേക്ക് എടുത്തുചാടി

suicide

മുംബൈ: പ്ലാറ്റ്ഫോമിലേക്ക് ട്രെയിന്‍ അടുക്കുമ്പോള്‍ യുവാവ് മുന്നിലേക്ക് എടുത്തുചാടി ആത്മഹത്യ ചെയ്തു. ട്രെയിനയിഗാവില്‍ നിന്നുള്ള ട്രെയിനിനു മുന്നിലേക്കാണ് ഇയാള്‍ എടുത്തുചാടിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.

ജൂലൈ 10ന് മുംബൈയിലെ ബയന്ദര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നടത്തിയ ആത്മഹത്യയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ആത്മഹത്യ ചെയ്ത ആളുടെ വിവരങ്ങളൊന്നും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. ആത്മഹത്യ ചെയ്തയാളുടെ പക്കല്‍ നിന്നും ലഭിച്ച മൊബൈല്‍ ഫോണിലെ കോള്‍ റെക്കോര്‍ഡ്സ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത് ഇയാളുമായി അടുത്ത ബന്ധമുള്ളവരെ വിവരമറിയിക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. പിങ്ക് നിറത്തിലുള്ള ഷര്‍ട്ടും ജീന്‍സും ധരിച്ച യുവാവ് പ്ലാറ്റ്ഫോമിലേക്ക് ട്രെയിന്‍ അടുക്കുമ്പോള്‍ മുന്നിലേക്ക് എടുത്തുചാടുകയായിരുന്നു.

https://youtu.be/wuFFW_U-7LM

Top