ഷാര്‍ജയില്‍ ബിജെപി മുന്‍ കൗണ്‍സിലര്‍ക്ക് ദാരുണ അന്ത്യം; ഓടുന്ന കാറില്‍ നിന്ന് തെറിച്ചുവീണു

ഷാര്‍ജ: ബിജെപിയുടെ മുന്‍ വനിതാ കൗണ്‍സിലറായിരുന്ന യുവതിക്കു ഷാര്‍ജയില്‍ ദാരുണ അന്ത്യം. കാസര്‍കോഡ് സ്വദേശിയായ സുനിത പ്രശാന്താണ് (40) വാഹനാപകടത്തില്‍ മരിച്ചത്. അപകടത്തില്‍പ്പെട്ടായിരുന്നു.

കാസര്‍കോഡ് നഗരസഭയില്‍ ബിജെപിയുടെ മുന്‍ കൗണ്‍സിലറായിരുന്നു സുനിത. ഉദുമ മണ്ഡലത്തില്‍ നേരത്തേ ബിജെപിക്കായി ഇവര്‍ മല്‍സരിക്കുകയും ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ച് വര്‍ഷമായി ഷാര്‍ജയില്‍ ബ്യൂട്ടീഷനായി ജോലി ചെയ്യുകയായിരുന്നു സുനിത.

അപകടത്തില്‍ രണ്ടു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇപ്പോള്‍ ദൈദ് ആശുപത്രിയിലുള്ള സുനിതയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

കൂടെയുണ്ടായിരുന്ന ബ്യൂട്ടി സലൂണ്‍ ഉടമയായിരുന്ന സൂസന്‍, മറ്റൊരു നേപ്പാളി സ്വദേശി എന്നിവര്‍ക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച രാത്രി 11 മണിക്കു ദൈദ് റോഡിലാണ് അപകടം നടന്നത്. സ്ഥാപനം അടച്ച ശേഷം കാറില്‍ മടങ്ങവെയാണ് സുനിതയുടെ മരണം സംഭവിച്ചത്. സുനിതയടക്കം നാലു പേര്‍ കാറിലുണ്ടായിരുന്നു.

ബ്യൂട്ടി സലൂണിന്റെ ഉടമയായിരുന്ന സൂസനാണ് കാര്‍ ഓടിച്ചിരുന്നത്.

ദൈദ് റോഡിലൂടെ കാര്‍ വേഗത്തില്‍ പോകവെ കാറിന്റെ ഡോര്‍ തനിയെ തുറന്ന് സുനിത റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

സുനിത റോഡിലേക്ക് തെറിച്ചു വീഴുന്നത് കണ്ടതിനെ തുടര്‍ന്ന് സൂസന്‍ ഉടന്‍ ബ്രേക്ക് ചവിട്ടുകയായിരുന്നു.

തുടര്‍ന്ന് കാര്‍ ഡിവൈഡറില്‍ ഇടിച്ചതോടെയാണ് സൂസനും നേപ്പാളി യുവതിക്കും പരിക്കേറ്റത്.

കാറില്‍ നിന്നും തെറിച്ചു വീണ സുനിതയുടെ തല ഇലക്ട്രിക് പോസ്റ്റില്‍ ചെന്ന് ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ വച്ച് സുനിതയുടെ മരണം സംഭവിച്ചു.

സുനിതയുടെ ഭര്‍ത്താവ് പ്രശാന്ത് അടുത്തിടെയാണ് യുഎയിലേക്ക് വന്നത്. സംഗീത് പ്രശാന്ത്, സഞ്ജന പ്രശാന്ത് എന്നീ രണ്ടു മക്കളാണ് ഇവര്‍ക്കുള്ളത്.

Top