
താന്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ആരുംതന്നെ തിരിഞ്ഞ് നോക്കിയട്ടില്ലെന്ന് സണ്ണിലിയോണ്‍. പറയുന്നത് വേറെ ആരുമല്ല. സൂപ്പര്‍ ഹോട്ട് താരം സണ്ണിലിയോണ്‍. ഒരു അഭിമുഖത്തിലാണ് തന്നെ പതിനെട്ട് വയസ് വരെ ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് സണ്ണി ലിയോണ്‍ പരിഭവം പറയുന്നത്. ആരും തിരിഞ്ഞ് നോക്കാത്ത ബോറന് പെണ്കുട്ടിയായിരുന്നത്രേ. 18 വയസ്സ് തികയുന്നത് വരെ തന്റെ വ്യക്തിത്വം ഒരു ആണുങ്ങളിലും താല്പര്യം ഉണ്ടാക്കിയിരുന്നില്ലെന്ന് അഭിമുഖത്തില്‍ പറയുന്നു.
കോളേജില്‍ താന്‍ ശരാശരിക്കാരിയായിരുന്ന വെറുമൊരു അക്കാദമിക വിദ്യാര്‍ത്ഥിനി മാത്രമായിരുന്നു. എന്നാല്‍ ബിസിനസിലും മാര്‍ക്കറ്റിംഗിലും അതീവ തല്‍പ്പരയായിരുന്നു. അത്ര ആകര്‍ഷണീയ അല്ലാതിരുന്നതിനാല്‍ കൗമാരകാലത്ത് അധികം സുഹൃത്തുക്കളും ഉണ്ടായിരുന്നില്ല. വീഡിയോ എഡിറ്റിംഗ്, ഫോട്ടോഷോപ്പ് തുടങ്ങി 1819 വയസ്സുകാര്‍ ചെയ്യാത്ത ഒട്ടേറെ കാര്യങ്ങളില്‍ വിദഗ്ദ്ധയായിരുന്നിട്ടും 18 വയസ്സു വരെ ഒരു ആണ്‍കുട്ടിക്കും തന്നോട് താല്‍പ്പര്യം തോന്നിയിരുന്നില്ല.
അതുകൊണ്ട് തന്നെ ഇപ്പോള്‍ കിട്ടുന്ന സൂപ്പര്‍ഹോട്ട് ഇമേജ് തനിക്ക് ശരിക്കും വിശ്വസിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന് താരം പറഞ്ഞു. എന്നിരുന്നാലും പിന്നീട് അപകര്‍ഷതാബോധത്തിന്റെ കട്ടിക്കണ്ണട മാറ്റി ഗ്ളാമര്‍ ലോകത്തേക്ക് എത്തുക തന്നെ ചെയ്തു. ഗ്ളാമര്‍ പ്രകടനത്തില്‍ ബോളിവുഡിലെ മുന്‍ നിര താരങ്ങളെ വരെ കടത്തിവെട്ടിയ സണ്ണിലിയോണ്‍ തനിക്ക് മാത്രമായി ഒരു ആരാധകവൃന്ദത്തെ തന്നെ ഇന്ത്യയില്‍ വെട്ടിപ്പിടിച്ചിരിക്കുകയാണ്.