ഭീകരാക്രമണം: നടപടിയെടുക്കാന്‍ പാക്കിസ്ഥാനോട് അമേരിക്ക

 

വാഷിങ്ടണ്‍:അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക രംഗത്ത്.തീവ്രവാദ ഗ്രൂപ്പുകളായ ലഷ്‌കറെ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ് പോലെയുള്ള സംഘങ്ങളുടെ പ്രവര്‍ത്തനം പാകിസ്ഥാന്‍ തടയണമെന്നും ഇതിനായി പാക് സര്‍ക്കാര്‍ തക്കതായ നടപടികള്‍ സ്വീകരിക്കണമെന്നും  ആവശ്യപ്പെട്ടിട്ടുണ്ട്.   ഉറി ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായതോടെ ശക്തമായ നിലപാടെടുത്ത് അമേരിക്ക രംഗത്ത് വന്നിരിക്കുന്നത് . ഭാരത ഉപദേഷ്ടാവ് അജിത് ഡോവലും അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തിലാണ് അമേരിക്ക നിലപാട് വ്യക്തമാക്കിയത്.

ഉറിയില്‍ അക്രമം നടത്തിയവര്‍ക്കെതിരെ ഫലപ്രദമായ നടപടി എടുക്കണമെന്നു പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് അവര്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീവ്രവാദികളെയും അവരുടെ നിലനില്‍പ്പിനേയും തകര്‍ക്കാന്‍ പാക്കിസ്ഥാന്‍ ശക്തമായ നടപടികള്‍ കൈക്കൈള്ളുമെന്നാണ് വൈറ്റ് ഹൗസ് പ്രതീക്ഷിക്കുന്നതെന്ന് സൂസന്‍ ഡോവലിനോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലഷ്‌കറെ ത്വയ്ബ, ജെയ്ഷെ മുഹമ്മദ്, തുടങ്ങിയ ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൂസന്‍ റൈസ് ഡോവലിനെ അറിയിച്ചു.ഉറി ആക്രമണത്തിനു ശേഷം ആദ്യമായാണ് അമേരിക്ക ഭാരതവുമായി ചര്‍ച്ച നടത്തുന്നത്. ഡോവലുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ അക്രമത്തെ ശക്തമായി അപലപിക്കുന്നതായി അറിയിച്ച സൂസന്‍ റൈസ്, ഉറി ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ നിര്യാണത്തില്‍ അനുശോചിക്കുന്നതായും അറിയിച്ചു. അക്രമം നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനു അമേരിക്കയുടെ പിന്തുണ തുടരുമെന്നും അമേരിക്ക ഭാരതത്തെ അറിയിച്ചു.

പാക് അധീന കശ്മീരിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ തുടർന്ന് അതിർത്തിയിലുണ്ടായ പ്രത്യേക സാഹചര്യം അമേരിക്കയും നിരീക്ഷിക്കുന്നുണ്ട്.  ലഷ്കറെ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് പോലെയുള്ള തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ  നടപടിയെടുക്കുന്നതിനെ അമേരിക്ക  അനുകൂലിക്കുന്നുവെന്നും  യു.എസ് വിദേശകാര്യ വക്താവ് ജോൺ കിർബിയാണ് ഇക്കാര്യം അറിയിച്ചത്.

ഉറി ആക്രമണത്തിന് ശേഷം യു.എസ് വിദേശകാര്യ സെക്രട്ടറി ജോൺ കെറി ഇന്ത്യൻ വിദേശ കാര്യമന്ത്രി സുഷമ സ്വരാജുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും ആക്രമണത്തിൽ അമേരിക്കയുടെ നടുക്കം രേഖപ്പെടുത്തിയിരുന്നെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് ചർച്ചകൾ തുടരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Top