ഇന്തോനേഷ്യയില്‍ ഇരട്ടസ്​ഫോടനം;നിരവധിആളുകള്‍ കൊല്ലപ്പെട്ടു..

ജകാര്‍ത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജകാര്‍ത്തയിലെ ബസ് ടെര്‍മിനലിനടുത്തുണ്ടായ ഇരട്ടസ്ഫോടനങ്ങളില്‍ നിരവധി മരണം. ബുധനാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. സ്ഫോടനത്തിെന്‍റ കാരണം അറിവായിട്ടില്ല. കൊല്ലെപ്പട്ടവരില്‍ ഒരു പൊലീസ് ഒാഫിസറും ചാവേറുമുണ്ടെന്ന് കരുതുന്നു. കംപൂങ് മെലായു ടെര്‍മിനലിലാണ് സ്ഫോടനമുണ്ടായത്.

10മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് ചാവേറുകള്‍ ആക്രമണം നടത്തിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്. ലോകത്തെ ഏറ്റവും കൂടുതല്‍ മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളിലൊന്നായ ഇന്തോനേഷ്യ അടുത്തിടെ െഎ.എസ് ഭീകരര്‍ ആക്രമണതാവളമാക്കിയിട്ടുണ്ട്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top