സ്വാമിയെ കുടുക്കിയത് പോലീസ് ഉദ്യോഗസ്ഥ?…എല്ലാം ചതിയാണെന്ന് സ്വാമിയുടെ അമ്മ .അവള്‍ പലതവണ ഇവിടേയും വന്നിട്ടുണ്ട്; ഞാന്‍ അവിടേയും പോയിട്ടുണ്ട്; അവള്‍ പക തീര്‍ക്കാന്‍ കാരണം

കൊച്ചി :സ്വാമിയെ കുടുക്കിയത് പോലീസ് ഉദ്യോഗസ്ഥയെന്ന് പരോക്ഷ ആരോപണം .ജനനേന്ദ്രിയം മുറിച്ചെന്ന് പറയുന്ന പെണ്‍കുട്ടിയ്‌ക്കെതിരെ സ്വാമിയുടെ അമ്മ രംഗത്ത് വന്നു. മകനെ പൂര്‍ണ്ണ വിശ്വാസമാണ് അവര്‍ക്ക്. എല്ലാം ചതിയാണെന്ന് അവര്‍ പറയുന്നു. പരോക്ഷമായെങ്കിലും വിരല്‍ ചൂണ്ടുന്നത് പോലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെയാണ്. കണ്ണമൂലയിലെ ചട്ടമ്പി സ്വാമി ഭൂമി ഏറ്റെടുക്കല്‍ സമരത്തിലേക്കാണ് പരോക്ഷമായ സൂചനകള്‍. എന്നാല്‍ ഒന്നും വ്യക്തതയോടെ തുറന്നു പറയുന്നുമില്ല. എങ്കിലും ആരേയും ചതിക്കാത്ത മകനെ അമ്മയ്ക്ക് പൂര്‍ണ്ണ വിശ്വാസമാണ്. തന്റെ മകനെ കുടുക്കിയതാണെന്ന് ഗംഗേശാനന്ദ തീര്‍ത്ഥ പാദരുടെ (ശ്രീഹരി)അമ്മ പറഞ്ഞു.

ആരെയും ചതിക്കുന്നവനല്ല എന്റെ മകന്‍. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണം. കുറ്റം ചെയ്‌തെങ്കില്‍ ശിക്ഷിക്കട്ടെയെന്നും അവര്‍ പറഞ്ഞു. പരാതിക്കാരിയായ പെണ്‍കുട്ടിയെയും കുടുംബത്തെയും നന്നായി അറിയാം. തന്റെ ചികില്‍സാര്‍ത്ഥം അവരുടെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. പെണ്‍കുട്ടി ഉള്‍പ്പടെ കുടുംബാംഗങ്ങളെല്ലാം പട്ടിമറ്റത്തെ വീട്ടിലും വരാറുണ്ട്. ക്ഷേത്ര ദര്‍ശനങ്ങള്‍ക്കും ഒന്നിച്ച് പോകാറുണ്ട്. സംഭവങ്ങളില്‍ സജീവമായി ഇടപെടുന്ന മകനോട് ഉന്നത ഉദ്യോഗസ്ഥര്‍ക്കും മറ്റും വ്യക്തി വൈരാഗ്യമുണ്ട്. പെണ്‍കുട്ടിയുടെ കുടുംബ പ്രശ്‌നങ്ങളില്‍ ഇടപെട്ടത് ഇഷ്ടപ്പെടാത്തവരുമുണ്ടെന്ന് അമ്മ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭര്‍ത്താവ് ഗോപാലകൃഷ്ണന്‍ മരിച്ചത് ആറ് മാസം മുമ്പാണ്. അതിനു ശേഷം പലവട്ടം തന്നെ കാണാന്‍ മകന്‍ വന്നു. സംഭവത്തിന് നാല് ദിവസം മുമ്പും എത്തിയിരുന്നു. സാമ്പത്തികമായി തകര്‍ന്ന തങ്ങളുടെ കുടുംബത്തെ സഹായിക്കാന്‍ ഹരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആറ് മക്കളില്‍ രണ്ടാമനാണ് സ്വാമി. മൂത്തയാള്‍ സര്‍ക്കാര്‍ ജീവനക്കാരനാണ്. മൂന്നാമത്തെയാളാണ് ഹോട്ടലുകള്‍ നടത്തുന്നത്. തൊട്ട് താഴെയുള്ളയാള്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്. പിന്നെ, രണ്ട് പെണ്‍മക്കളും . ഹോട്ടലുകള്‍ ഹരി ഏറ്റെടുത്തത് സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാനാണ്. കടക്കെണിയില്‍ നിന്ന് കയറാന്‍ കുടുംബ സ്വത്ത് മിക്കവാറും വിറ്റു കഴിഞ്ഞു.

തിരുവനന്തപുരം കണ്ണമ്മൂലയില്‍ ചട്ടമ്പി സ്വാമിയുടെ സ്ഥലം സംരക്ഷിക്കാന്‍ ഭക്തര്‍ തീരുമാനിച്ചപ്പോള്‍ വലിയ പ്രക്ഷോഭവും നിയമപോരാട്ടവും നടന്നു. ഇതിന്റെ മുന്‍നിരയില്‍ സ്വാമി ഗംഗേശാനന്ദ സ്വാമികളായിരുന്നു. കണ്ണമൂലയുമായുള്ള സ്വാമിയുടെ ബന്ധം തുടങ്ങുന്നത് ഇങ്ങനെയാണ്. തീവ്ര നിലപാടുകളുമായി സമരത്തില്‍ സജീവമായ സ്വാമി ഭൂമി വിട്ടുകിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പോലും ഭീഷണിപ്പെടുത്തി.

ഈ സമരവുമായി ബന്ധപ്പെട്ടാണ് കണ്ണമൂലപേട്ട ഭാഗത്ത് ഗംഗേശാനന്ദ സ്വാമി താരമാകുന്നത്. പലരും സ്വാമിയുടെ ശിഷ്യരുമായി. ഇത്തരത്തിലൊരു വീട്ടില്‍ സ്വാമി നിത്യസന്ദര്‍ശകനായി മാറി. അമ്മയുമായി അടുപ്പവും കാട്ടി. കുളിയും ജപവുമെല്ലാം തിരുവനന്തപുരത്തെത്തിയാല്‍ ഈ വീട്ടിലുമായി. അങ്ങനെ പതിയെ ഇവിടം സ്വന്തം താവളമാക്കി മാറ്റിയെന്നായിരുന്നു സൂചനകള്‍.

Top