തിരക്കഥാകൃത്ത് ടിഎ റസാഖിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ചലച്ചിത്ര രംഗത്തുനിന്നുള്ളവര്‍ വരെ പറഞ്ഞിരുന്നു. സംവിധായകന്‍ വിനയനരും ഇത്തരം ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബന്ധുക്കള്‍ അമൃത ആശുപത്രിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.
കൊച്ചിയിലെ അമൃത ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയക്കു വിധേയനായ ടി എ റസാഖ് ഡെങ്കിപ്പനിബാധയെത്തുടര്‍ന്നാണ് മരിച്ചതെന്ന് പറയുന്നു. ഇത് അമൃതയിലെ ഡോക്ടര്‍മാര്‍ക്കു പറ്റിയ വീഴ്ചയാണ് മരണകാരണമെന്നും ടി എ റസാഖിന്റെ പിതൃസഹോദരനും സംവിധായകനുമായ സിദ്ദീഖ് താമരശ്ശേരി പറയുന്നു.
മലയാളത്തിലെ ഒരു പ്രമുഖ പത്രമാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. റസാഖിന് കരള്‍ നല്‍കിയ സഹോദരന്‍ കുഞ്ഞിക്കോയക്ക് സര്‍ജറിക്കു നാലു ദിവസം കഴിഞ്ഞ് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തുടര്‍ന്ന് റസാഖിനും ഡെങ്കിപ്പനി ബാധിച്ചതായി കണ്ടെത്തുകയായിരുന്നു. ജൂലൈ 28ന് ആശുപത്രിയില്‍ അഡ്മിറ്റായ ഇരുവരെയും വേണ്ടത്ര പരിശോധനകള്‍ കൂടാതെ സര്‍ജറിക്കു വിധേയരാക്കിയതാണ് ടി എ റസാഖിന്റെ മരണത്തിനു കാരണമായതെന്നും സിദ്ദീഖ് പറയുന്നു. സര്‍ജറിക്കു മുമ്പുതന്നെ കുഞ്ഞിക്കോയക്ക് ഡെങ്കിപ്പനി ബാധിച്ചിരുന്നതായും കരള്‍ പകുത്തുനല്‍കിയതോടെ റസാഖും രോഗബാധിതനാവുകയായിരുന്നുവെന്നും അമൃത ആശുപത്രിയിലെ ഡോക്ടര്‍ അറിയിച്ചിരുന്നു.
30 ലക്ഷം രൂപ വാങ്ങി സര്‍ജറി നടത്തുന്ന ആശുപത്രി അധികൃതര്‍ രോഗികളുടെ ജീവനു പുല്ലുവിലയാണ് നല്‍കുന്നതെന്നും ആശുപത്രിക്കെതിരേ പരാതി നല്‍കുന്ന കാര്യം തീരുമാനിക്കുമെന്നും സിദ്ദീഖ് വ്യക്തമാക്കി. ടി എ റസാഖിന്റെ മരണം മുന്‍നിര്‍ത്തി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതിനു പിന്നില്‍ സംവിധായകന്‍ അലി അക്ബറാണെന്നും സിദ്ദീഖ് പറഞ്ഞു.ഇതെ സമയം തിങ്കളാഴ്ച നടന്ന ടി എ റസാഖിന്റെ മരണത്തെ തുടര്‍ന്ന് ഏറെ വിവദങ്ങളാണ് ഉയര്‍ന്നത്. കോഴിക്കോട്ട് നടന്ന മോഹന്‍ാലിനെ ആധരിക്കുന്ന ചടങ്ങ് മുടങ്ങാതിരിക്കാനായി റസാസാഖിന്റെ മരണവിവരം മണിക്കൂറുകളോളം മറച്ച് വച്ചതായും ഇതിന് പിന്നിലും അമ്യത ആശുപത്രിക്കാരാണന്നും വാര്‍ത്തകളുണ്ടായിരുന്നു.