
തമിഴ് താരം അശോക് സെല്‍വന്‍ വിവാഹിതനായി. നടനും നിര്‍മാതാവുമായ അരുണ്‍ പാണ്ഡ്യന്റെ മകള്‍ കീര്‍ത്തി പാണ്ഡ്യനാണ് വധു. കീര്‍ത്തിയുടെ ജന്മനാടായ തിരുനല്‍വേലിയില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു. സേതു അമ്മാള്‍ ഫാമിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. സെപ്റ്റംബര്‍ 17ന് ചെന്നൈയില്‍ സിനിമാ ലോകത്തെ സുഹൃത്തുക്കള്‍ക്കായി സത്കാര വിരുന്ന് സംഘടിപ്പിക്കും.