
ന്യൂഡൽഹി: മുസ്ലിം തീവ്രവാദികൾ ഇന്ത്യയിൽ അക്രമത്തിന് രഹസ്യ നീക്കം. ഉഗ്രസ്ഫോടന ശേഷിയുള്ള (IED) വസ്തുക്കളുമായി ഡൽഹിയിൽ അറസ്റ്റിലായ യുവാവ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെന്ന് സംശയം. കഴിഞ്ഞ ദിവസം രാത്രിയോടെ സെൻട്രൽ ഡൽഹിയിലെ കുവാ-കരോൾ ബാഗ് പാതയിൽ ഏറ്റുമുട്ടലിനൊടുവിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് റൗണ്ട് വെടിവയ്പ്പുണ്ടായി എന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
ദൗളാ കുവാ – കരോൾ ബാഗ് പാതയിൽ വെടിവയ്പ്പിനൊടുവിലാണ് കുറ്റവാളി പിടിയിലായത്’ എന്നാണ് സ്പെഷ്യൽ സെൽ ഡെപ്യൂട്ടി കമ്മീഷണർ പ്രമോദ് സിംഗ് കുശ്വാഹ അറിയിച്ചത്. ഇയാളിൽ നിന്നും ഒരു കൈത്തോക്കും പിടിച്ചെടുത്തിട്ടുണ്ട്.
അറസ്റ്റിന്‍റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ പലയിടത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തീവ്രവാദിയെ കസ്റ്റഡിയിലെടുത്ത റിഡ്ജ് റോഡ് മേഖലയിലെ ബുദ്ധ ജയന്തി പാർക്കിന് സമീപം ഇപ്പോൾ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.എൻസിജി കമാൻഡോകളെയാണ് ഇവിടെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.
പ്രതി ബൈക്കിലാണ് എത്തിയതെന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ ദേശസുരക്ഷ സേനയും ബോംബ് നിർവീര്യ സ്ക്വാഡും വിശദമായി പരിശോധിക്കും. ഇത്തരമൊരു അറസ്റ്റിനെ തുടർന്ന് അയൽ സംസ്ഥാനമായ ഉത്തർപ്രദേശിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിൽ സ്ഫോടക വസ്തുക്കളുമായി ഐഎസ് ഭീകരൻ പിടിയിലായ സാഹചര്യത്തിൽ യുപിയിലെ എല്ലാ എസ്എസ്പിമാരും സുരക്ഷാ ഏജൻസികളും അതീവ ജാഗ്രത പുലർത്തണമെന്നാണ് ഡിജിപി നൽകിയിരിക്കുന്ന നിർദേശം.