കോയമ്പത്തൂര്‍: കൊല്ലപ്പെട്ടവരുടെ എണ്ണം ഇന്ത്യന്‍ വ്യോമ സേന എടുക്കാറില്ലെന്നും തകര്‍ക്കേണ്ട ഭീകര കേന്ദ്രങ്ങള്‍ മാത്രമാണ് തകര്‍ത്തതെന്നും എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്.ധനോവ. കൊല്ലപ്പെടുന്നവരുടെ എണ്ണം തിട്ടപ്പെടുത്തുന്നത് സര്‍ക്കാരാണെന്നും അദ്ദേഹം കോയമ്പത്തൂരില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ വ്യക്തമാക്കി.
‘ലക്ഷ്യസ്ഥാനങ്ങളില്‍ കൃത്യമായി ആക്രമണം നടത്തിയെന്ന് വിദേശകാര്യ സെക്രട്ടറി പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലക്ഷ്യത്തില്‍ കൊള്ളിക്കണമെങ്കില്‍ ഞങ്ങള്‍ കൊള്ളിച്ചിരിക്കും. അതല്ലെങ്കില്‍ പിന്നെന്തിനാണു പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചത്. നമ്മള്‍ കാട്ടിലാണ് ബോംബിട്ടതെങ്കില്‍ എന്തിനാണ് അദ്ദേഹം പ്രതികരിച്ചത്? എത്രപേര്‍ കൊല്ലപ്പെട്ടെന്നു വ്യക്തമാക്കാന്‍ വ്യോമസേനയ്ക്കാകില്ല. സര്‍ക്കാരാണ് അതു പറയേണ്ടത്. കൊല്ലപ്പെട്ടവരുടെ കണക്കെടുക്കലല്ല വ്യോമസേനയുടെ ജോലി, ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്തിയോ ഇല്ലയോ എന്നതാണ്.
വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ സേനയിലേക്ക് തിരിച്ചുവരുമോ എന്നത് വൈദ്യപരിശോധനകള്‍ക്കും ചികിത്സകള്‍ക്കും ശേഷം മാത്രമേ പറയാനാകൂ എന്നും ധനോവ അറിയിച്ചു. പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുന്നതിനിടെ പരിക്കുപറ്റിയ അഭിനന്ദന് പൂര്‍ണ ആരോഗ്യം വീണ്ടെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മിഗ്21 ബൈസണ്‍ ഇപ്പോഴും ഉഗ്രശേഷിയുള്ള യുദ്ധവിമാനമാണെന്നുംധനോവ പറഞ്ഞു. അടുത്തിടെയാണ് മിഗ് അപ്ഗ്രേഡ് ചെയ്തതെന്നും അത്യാധുനിക ആയുധങ്ങള്‍ വഹിക്കാനും വിക്ഷേപിക്കാനുമുള്ള സംവിധാനം മിഗില്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.