കൊച്ചി:മൂന്നു ഭാര്യമാരും 36 മക്കളുമുള്ള അറുപതുകാരനായ പാക്കിസ്ഥാൻ സ്വദേശി അടുത്ത കുഞ്ഞിനായുള്ള കാത്തിരിപ്പിൽ. ഇസ്‌ലാമാബാദ് സ്വദേശിയായ ഗുൽസർ ഖാൻ ആണ് കഥാനായകൻ. മക്കളും കൊച്ചുമക്കളുമടങ്ങിയ അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ അംഗസംഖ്യ 150ൽ അധികമാണ്.
പ്രശ്നങ്ങൾ ഉണ്ടാകുന്പോൾ അത് നേരിടാൻ തന്‍റെ ഭാഗത്ത് ആളുവേണം ഈ തോന്നലാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് ഗുൽസർ ഖാൻ പറയുന്നത്. ഗുൽസാർ അലിയുടെ അതേ അഭിപ്രായമാണ് സഹോദരൻ മസ്താനും. മൂന്നു ഭാര്യമാരിലായി അദ്ദേഹത്തിനുള്ളത് 22 കുട്ടികളാണ്. തന്‍റെ കുട്ടികൾക്ക് ആവശ്യമായത് നൽകാൻ ദൈവം തന്നെ സഹായിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഒരു വലിയ കുടുംബം രൂപപ്പെടുത്തുന്നതിൽ തെറ്റൊന്നുമില്ലെന്നും അതിൽ അഭിമാനിക്കുന്നുവെന്നുമാണ് ഇരുവരുടെയും അഭിപ്രായം.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക