നിയന്ത്രണം നഷ്ടപ്പെട്ടു; ‘സ്വര്‍ഗീയ കൊട്ടാരം’ ഭൂമിയില്‍ പതിക്കും; പ്രകൃതി ദുരന്തത്തേക്കാള്‍ ഭയാനകമെന്ന് ശാസ്ത്രലോകം

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ടിയാന്‍ഗോങ്1 ഭൂമിയില്‍ പതിക്കുമെന്ന മുന്നറിയിപ്പുമായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി. 8.5 ടണ്‍ ഭാരമുള്ള ടിയാന്‍ഗോങ്1 എന്ന നിലയം അടുത്ത വര്‍ഷത്തോടെയാണ് ഭൂമിയില്‍ പതിക്കുക. വടക്ക്‌തെക്കന്‍ ധ്രുവങ്ങള്‍ക്കിടയിലെ ഏത് സ്ഥലത്തും നിലയം പതിക്കാന്‍ സാധ്യതയെന്നാണ് യൂറോപ്യന്‍ ശാസ്ത്രജ്ഞര്‍ പറയുന്നത്. 12 മീറ്റര്‍ നീളമുണ്ട് നിലയത്തിന്. അടുത്ത വര്‍ഷം ജനുവരി മാര്‍ച്ച് മാസങ്ങള്‍ക്കിടയില്‍ ഇത് ഭൂമിയിലെത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. ന്യൂയോര്‍ക്ക്, ലോസാഞ്ചലസ്, ബീജിങ്, റോം, ഇസ്താംബൂള്‍, ടോക്കിയോ എന്നീ നഗരങ്ങളില്‍ എവിടെയെങ്കിലും പതിക്കാനാണ് കൂടുതല്‍ സാധ്യതയെന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍. അതേ സമയം ഇവിടുത്തെ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നിലയം ഭൂമിയിലെത്തുമ്പോഴേക്കും എരിഞ്ഞ് തീര്‍ന്ന് വളരെ ചെറുതായിട്ടുണ്ടാകുമെന്നും ചൈനീസ് ബഹിരാകാശ എന്‍ജിനീയറിങ് കേന്ദ്രം പറയുമ്പോഴും ഇത്രയും ടണ്‍ ഭാരമുള്ള ബഹിരാകാശ നിലയം ഭൂമിയില്‍ പതിക്കുമ്പോഴുണ്ടാകുന്ന ഭീതിയിലാണ് ശാസ്ത്രലോകം. ന്യൂയോര്‍ക്ക്, ലോസാഞ്ചലസ്, ബീജിങ്, റോം, ഇസ്താംബൂള്‍, ടോക്കിയോ എന്നീ നഗരങ്ങളില്‍ എവിടെയെങ്കിലും പതിക്കാനാണ് കൂടുതല്‍ സാധ്യതയെന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍. അതേ സമയം ഇവിടുത്തെ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നിലയം ഭൂമിയിലെത്തുമ്പോഴേക്കും എരിഞ്ഞ് തീര്‍ന്ന് വളരെ ചെറുതായിട്ടുണ്ടാകുമെന്നും ചൈനീസ് ബഹിരാകാശ എന്‍ജിനീയറിങ് കേന്ദ്രം പറയുമ്പോഴും ഇത്രയും ടണ്‍ ഭാരമുള്ള ബഹിരാകാശ നിലയം ഭൂമിയില്‍ പതിക്കുമ്പോഴുണ്ടാകുന്ന ഭീതിയിലാണ് ശാസ്ത്രലോകം. ‘സ്വര്‍ഗീയ കൊട്ടാരം’ എന്ന് വിളിപ്പേരുള്ള ചൈനയുടെ ബഹിരാകാശ പരീക്ഷണശാലയാണ് ചിയാന്‍ഗോങ് 1 ( Tiangong 1 ) 2011 സപ്തംബറിലാണ് ചിയാന്‍ഗോങ് വിക്ഷേപിച്ചത്. ചൈനയുടെ ശക്തിയായാണ് ഇതിനെ അന്ന് ചൈനീസ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍, പരീക്ഷണശാലയിലേക്കുള്ള നിയന്ത്രണം പൂര്‍ണമായും നഷ്ടമായെന്നുള്ള സൂചന ചൈനയുടെ ബഹിരാകാശഗവേഷണ ഉന്നതോദ്യോഗസ്ഥന്‍ പുറത്തുവിട്ടിരുന്നു.

Top