അപകടകാരിയും ആക്രമണസ്വഭാവം കൂടുതലുമുള്ള ജീവിയാണ് കടുവ. കൂട്ടില്‍ കിടക്കുന്ന കടുവയുടെ മുന്നില്‍ പോയി നില്‍ക്കാനും ആരും ഒന്ന് മടിക്കും. എന്നാല്‍ കടുവയുമായി ഇടപെട്ടിട്ടുള്ളവര്‍ക്ക് മനസ്സിലാകും അവ സ്‌നേഹിക്കാനും മനുഷ്യനുമായി ഇണങ്ങുകയും ചെയ്യുന്ന ജീവികൂടിയാണെന്ന്. അമേരിക്കയിലെ പൊടോവടോമി മൃഗശാലയിലെ കടുവ മൃഗശാലയിലെത്തിയ നടാഷ എന്ന യുവതിയോട് കാണിച്ച സ്‌നേഹം ഇതിന് ഉത്തമ ഉദാഹരണമാണ്. നടാഷ ഗര്‍ഭിണിയാണെന്നു മനസിലാക്കിയതോടെയാണ് കടുവയുടെ സ്‌നേഹത്തിനും സന്തോഷത്തിനും അതിരില്ലാതായത്. ഗ്ലാസിനിപ്പുറത്തു നിന്ന നടാഷയെ കണ്ടു കടുവ സ്‌നേഹത്തോടെ മുരളാന്‍ തുടങ്ങി. ഇതോടെ നടാഷ കൂടിനടുത്തേക്കു ചെന്നു ഗ്ലാസിനോട് ചേര്‍ന്നുനിന്നു. ഇതോടെ കടുവയുടെ സ്‌നേഹപ്രകടനവും വര്‍ധിച്ചു. നടാഷയുടെ മേല്‍ മുട്ടിയുരുമ്മി നില്‍ക്കാന്‍ ശ്രമിച്ചുകടുവ വയറിന്റെ ഭാഗത്തു നക്കിയും നതാഷയോടുള്ള സ്‌നേഹം അറിയിച്ചു. സ്വന്തം കുട്ടിയെ കാണുമ്പോഴോ സ്‌നേഹമുള്ളവരെ കാണുമ്പോഴോ ഉള്ള ഭാവ പ്രകടനങ്ങളായിരുന്നു കടുവയുടേതെന്നാണ് മൃഗശാല അധികൃതര്‍ ഈ സംഭവത്തേക്കുറിച്ചു പറഞ്ഞത്. അതീവ ബുദ്ധിശക്തിയുള്ള ജീവികളാണ് കടുവകള്‍. ഇരുപത്തേഴ് ആഴ്ച ഗര്‍ഭിണിയായിരുന്ന നതാഷയുടെ വയറു കണ്ടപ്പോള്‍ തന്നെ കടുവ കാര്യം മനസിലാക്കിയിരിക്കണം എന്നാണ് മൃഗശാല അധികൃതരും മറ്റുള്ളവരും ഊഹിക്കുന്നത്. വളരയധികം കരുതലോടെ പെരുമാറുന്ന രീതിയിലായിരുന്നു നടാഷയോടുള്ള കടുവയുടെ സ്‌നേഹപ്രകടനങ്ങളെന്നും ഇവര്‍ പറയുന്നു. കടുവയുടെ ഈ സ്‌നേഹപ്രകടനത്തിന്റെ വീഡിയൊ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
https://youtu.be/sgregCmd_aw
ഗര്‍ഭിണിയായ യുവതിയോട് കടുവയുടെ സ്‌നേഹപ്രകടനം; വീഡിയോ വൈറലാകുന്നു
Tags: tiger love