ടോക്കിയോ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം

ലോ​ക​ത്തി​ലെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ ന​ഗ​ര​മാ​യി ടോ​ക്കി​യോയെ തെ​ര​ഞ്ഞെ​ടു​ത്തു. ഡി​ജി​റ്റ​ല്‍ സു​ര​ക്ഷ, ആ​രോ​ഗ്യ സു​ര​ക്ഷ, വ്യ​ക്തി​ സു​ര​ക്ഷ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ 49 സൂ​ച​ക​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണു ടോ​ക്കി​യോ​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. സിം​ഗ​പ്പൂ​ർ, ജ​പ്പാ​നി​ലെ ഒ​സാ​ക്ക എ​ന്നീ ന​ഗ​ര​ങ്ങ​ളാ​ണ് തൊ​ട്ടു പി​ന്നി​ൽ. ലോ​ക​ത്താ​ക​മാ​ന​മു​ള്ള 60 പ്ര​ധാ​ന നഗരങ്ങൾ പ​രി​ശോ​ധി​ച്ച് “ദി ​ഇ​ക്ക​ണോ​മി​സ്റ്റ്’ ആണ് ഏ​റ്റ​വും സു​ര​ക്ഷി​ത ന​ഗ​ര​ങ്ങ​ളു​ടെ സേ​ഫ് സി​റ്റീ​സ് ഇ​ൻ​ഡെ​ക്സ് 2017 ത​യാ​റാ​ക്കി​യ​ത്. ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളാ​യ ന്യൂ​ഡ​ൽ​ഹി​യും മും​ബൈ​യും യ​ഥാ​ക്ര​മം 43,45 സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി. ധാ​ക്ക, ക​റാ​ച്ചി, മ​നി​ല, ഹോ ​ചി മി​ൻ, ജ​ക്കാ​ർ​ത്ത, കെ​യ്റോ, ടെ​ഹ്റാ​ൻ എ​ന്നി​വ​യാ​ണ് സു​ര​ക്ഷി​ത​ത്വം കു​റ​ഞ്ഞ ന​ഗ​ര​ങ്ങ​ൾ. 2015ലും ​ടോ​ക്കി​യോ​യും സിം​ഗ​പ്പൂ​രും ഒ​സാ​ക്ക​യും സു​ര​ക്ഷി​ത ന​ഗ​ര​ങ്ങ​ളി​ൽ ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. എ​ന്നാ​ൽ 2015ൽ ​നാ​ലാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന സ്റ്റോ​ക്ക് ഹോം ​ഇ​ത്ത​വ​ണ എ​ട്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു.

Top