
മുംബൈ: ടൊയോട്ടയുടെ ആഡംബര വാഹന ബ്രാന്‍ഡായ ലക്‌സസ് ഇന്ത്യയിലെത്തുന്നു. ലക്‌സസിന്റെ മൂന്ന് പുതിയ മോഡലുകള്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ രാജ്യത്ത് അവതരിപ്പിക്കും. ഇതിന്റെ ബുക്കിംഗ് അടുത്ത മാസം ആരംഭിക്കും. ലക്‌സസിന്റെ ഇന്ത്യയിലെ ആദ്യ ഡീലര്‍ഷിപ്പ് മുംബൈയിലാണ് തുടങ്ങുന്നത്. കാര്‍ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ ഈ ഷോറൂം പ്രവര്‍ത്തനം തുടങ്ങും.
ആര്‍എക്‌സ് 450എച്ച്, എല്‍എക്‌സ് 450ഡി, ഇഎസ് 300എച്ച് മോഡലുകളാണ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത്. തുടക്കത്തില്‍ മൂന്ന് മോഡലുകളും ജപ്പാനില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുവാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്. പിന്നീട് ഇന്ത്യയില്‍ തന്നെ കാര്‍ അസംബിള്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് ടൊയോട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക