കുടിയേറ്റ നിയമനിര്‍മാണത്തിന് ട്രംപ്; ഇന്ത്യക്കാര്‍ക്ക് സമയം തെളിഞ്ഞു

കുടിയേറ്റ നിയമങ്ങളില്‍ മാറ്റം വരുത്താനുള്ള നിയമനിര്‍മാണത്തിന് ട്രംപിന്‍റെ പച്ചക്കൊടി. തൊഴിലിനും വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കുന്ന പുതിയ കുടിയേറ്റ നിയമം നിയമപരമായ കുടിയേറ്റങ്ങള്‍ പത്തുവര്‍ഷത്തിനകം പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമനിര്‍മാണം നടത്തുന്നത്.

വിദ്യാഭ്യാസത്തിനും മികച്ച ജോലിയ്ക്കും വേണ്ടി അമേരിക്കയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ട്രംപിന്‍റെ നിയമനിര്‍മാണത്തിനുള്ള അനുമതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇംഗ്ലീസ് സംസാരിക്കുന്ന റെസിഡന്‍റ് കാര്‍ഡുള്ളവര്‍ക്ക് അമേരിക്കയിലേയ്ക്ക് കുടിയേറാനും സൗകര്യ നല്‍കുന്ന തരത്തിലാ‍യിരിക്കും നിയമനിര്‍മാണം നടത്തുക ഇത് ഇന്ത്യക്കാരായ ഉന്നത വിദ്യാഭ്യാസമുള്ള ടെക് പ്രൊഫഷണലുകള്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ്.

അമേരിക്കയിലേയ്ക്ക് പ്രവേശിക്കാനുള്ള നിലവിലുള്ള സമ്പ്രദായത്തിന് പകരം ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിന് പുതിയ സംവിധാനമായിരിക്കും രാജ്യത്ത് ഏര്‍പ്പെടുത്തുക.

മികച്ച വിദ്യാഭ്യാസവും പ്രാവീണ്യവും ഉള്ളവര്‍ക്ക് പുറമേ സ്വന്തം രാജ്യത്ത് മികച്ച ശമ്പളത്തോടെ ജോലി ചെയ്യുന്നതും ഇംഗ്ലീഷ് സംസാരിക്കുന്നതുമായ എല്ലാവര്‍ക്കും അമേരിക്കയിലേയ്ക്ക് കുടിയേറാന്‍ ഉതകുന്നതായിരിക്കും നിയമം.

എന്നാല്‍ കുടുംബ ബന്ധങ്ങളുടെ പേരിലുള്ള കുടിയേറ്റം അവസാനിപ്പിക്കാനാണ് ട്രംപ് അധികാരത്തിലേറിയതുമുതല്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

Top