ആദ്യം മെയില്‍ വരും; തുറക്കുന്നതോടെ ബാങ്ക് അക്കൗണ്ട് കാലിയാകും

ഇന്ത്യക്കാരുടെ ബാങ്ക് അക്കൗണ്ടുകളും മെയില്‍ ഐഡികളും പാക്കിസ്ഥാനിലെ വെബ്‌സൈറ്റുകളില്‍ നിന്ന് വെറും 500 രൂപയ്ക്ക് കിട്ടുമെന്ന വാര്‍ത്തകള്‍ ഏറെ ഞെട്ടലോടെയാണ് നാം കേട്ടത്. ഇപ്പോഴിതാ മറ്റൊരു വാര്‍ത്ത കൂടി വരികയാണ്. വാര്‍ത്ത മറ്റൊന്നുമല്ല. ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം മോഷ്ടിക്കുന്ന കമ്പ്യൂട്ടര്‍ മാല്‍വെയര്‍ പ്രോഗ്രാം ട്രിക്ബോട്ട് നാല്‍പ്പതോളം രാജ്യങ്ങളില്‍ ഭീഷണിയാകുന്നു. ഇതുസംബന്ധിച്ച് വിവിധ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ലാറ്റിനമേരിക്കയിലെ വിവിധ രാജ്യങ്ങളായ അര്‍ജന്റീന, ചിലി, കൊളംബിയ, പെറു എന്നിവിടങ്ങളില്‍ ഈ മാല്‍വെയര്‍ പണിതുടങ്ങി എന്നാണ് വിവരങ്ങള്‍. വളരെ വേഗത്തില്‍ ഇത് പടര്‍ന്നു പിടിക്കുകയാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം മോഷ്ടിക്കുന്ന കമ്പ്യൂട്ടകര്‍ മാല്‍വെയര്‍ പ്രോഗ്രാമാണ് ട്രിക് ബോട്ട്. നാല്‍പ്പതോളം രാജ്യങ്ങള്‍ക്ക് ഇത് ഭീഷണിയായിരിക്കുകയാണെന്നാണ് പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍. ലാറ്റിനമേരിക്കയിലെ അര്‍ജന്റീന, ചിലി, പെറു, കൊളംബിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇത് പണി തുടങ്ങിയെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. ബാങ്കുകളില്‍ നിന്നുളള മെയിലുകള്‍ എന്ന വ്യാജേന അയക്കുന്ന സ്പാം മെയിലുകള്‍ വഴിയാണ് ട്രിക്‌ബോട്ട് പടര്‍ന്നുപിടിച്ചത്. ഈ മെയിലുകള്‍ തുറക്കുന്നതോടെ തുറന്നയാളുടെ യൂസര്‍ ഐഡിയും പാസ്വേര്‍ഡും ചോര്‍ത്തും. ഇതോടെ ഇവര്‍ ലക്ഷം നേടിക്കഴിയുകയാണ്. ഈ പാസ്വേഡും യൂസര്‍ നെയിമുമൊക്കെ ഉപയോഗിച്ചാണ അക്കൗണ്ട് ചോര്‍ത്തുന്നത്. നിരവധി രാജ്യങ്ങളില്‍ ഇത് പടര്‍ന്നു പിടിച്ചിരിക്കുകയാണെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ലാറ്റിനമേരിക്കയില്‍ ട്രിക്ക് ബോട്ട് ബാധിത കമ്പ്യൂട്ടറുകളുടെ എണ്ണം കുറവാണ്. എന്നാല്‍ ഇത് സൈബര്‍ ക്രിമിനലുകളുടെ ട്രിക്കാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ആദ്യഘട്ടത്തിലെ പരീക്ഷണങ്ങള്‍ക്ക് ശേഷം വൈറസ് വളരെ വേഗം പടര്‍ന്നു പിടിക്കുമെന്ന് സൈബര്‍ വിദഗ്ധര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ട്രിക്‌ബോട്ടിന്റെ സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞത്. ഏഷ്യയിലെയും ഓസ്‌ട്രേലിയയിലെയും ചില രാജ്യങ്ങള്‍ക്കൊപ്പം യുകെ, ജര്‍മ്മനി, കാനഡ എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളെയും ഇത് ആദ്യഘട്ടത്തില്‍ ബാധിച്ചു.
ഏഷ്യ, യൂറോപ്പ്, ഉത്തര- ദക്ഷിണ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളില്‍ ട്രിക് ബോട്ടിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഹാക്കിങ് ആശയങ്ങളുടെ പരീക്ഷണങ്ങളാണോ ഇവര്‍ നടത്തുന്നതെന്ന് സംശയിക്കുന്നുണ്ട്. പരമാവധി പേരുടെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച ശേഷം ഡിജിറ്റല്‍ കറന്‍സിയിലേക്ക് അക്കൗണ്ടിലെ പണം ഒറ്റയടിക്ക് മാറ്റാനാണോ ഇവര്‍ ശ്രമിക്കുന്നതെന്നാണ് ഭയം.

Top