പാരാഗ്ലൈഡിംഗിനിടെ അപകടം; ഇൻസ്ട്രക്ടറും യുവതിയുമാണ് ഹൈ മാസ്റ്റ്ലൈറ്റിൽ കുടുങ്ങിയത്, കടലിൽ പതിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: വർക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ അപകടം. പാരാ ഗ്ലൈഡിംഗ് ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങി.

രണ്ടു പേർ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങി കിടക്കുകയാണ്. ഇൻസ്ട്രക്ടറും കോയമ്പത്തൂർ സ്വദേശിയായ യുവതിയുമാണ് കുടുങ്ങിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രക്ഷപ്പെടുത്താൻ ഫയർഫോഴ്സും പൊലീസും ശ്രമം തുടങ്ങി.ലൈറ്റ് ഘട്ടം ഘട്ടമായി മുറിച്ച് മാറ്റി ഇവരെ പുറത്തിറക്കാം എന്നാണ് കരുതുന്നത്.

ലൈറ്റ് ഘട്ടം ഘട്ടമായി മുറിച്ച് മാറ്റി ഇവരെ പുറത്തിറക്കാം എന്നാണ് കരുതുന്നത്. സാവധാനം പുറത്തിറക്കാനുള്ള ശ്രമം തുടരുകയാണ്. ഫയർഫോഴ്സിന്റെ കൈയ്യിലുള്ള സജീകരണങ്ങൾ മതിയാകാത്തതിനാൽ എങ്ങനെ രക്ഷിക്കാമെന്ന ആലോചനയിലാണ്.

തൊട്ടടുത്ത് കടലാണ്. ഒരൽപ്പം മാറിയിരുന്നെങ്കിൽ കടലിൽ പതിച്ചേനെ. ഇവരെ സാവധാനം പുറത്തിറക്കാനുള്ള ഫയർഫോഴ്സി ന്റെ ശ്രമം തുടരുകയാണ്.

Top