അവതാരകയുടെ പാന്‍റെീസിനകത്ത് എട്ടുകാലി; വേദിയില്‍ വച്ചുതന്നെ വസ്ത്രം അഴിച്ചു; വീ‍ഡിയോ വൈറല്‍

ടെലിവിഷനില്‍ ഒരു പരിപാടിയുടെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്ന് അവതാരകര്‍ തന്നെയാണ്. തങ്ങളുടെ ഭാഗം പരമാവധി ഗംഭീരമാക്കാന്‍ അവതാരകര്‍ ശ്രമിക്കും. നടപ്പിലും നോട്ടത്തിലും സംസാരത്തിലും ഒരു വ്യത്യസ്ഥത അവര്‍ കൊണ്ടുവരും. പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള ചില ചെപ്പടി വിദ്യകളും അവര്‍ ഇറക്കും. എന്നാല്‍ ഇത്തരത്തിലുള്ള ഒരു തന്ത്രമാണ് ഇല്ലിങ്ക വാന്റിസി ചെയ്യുന്നതെന്നാണ് ആദ്യം പ്രേക്ഷകര്‍ കരുതിയത്. പക്ഷേ, അല്ലായിരുന്നു. റുമാനിയന്‍ ടെലിവിഷന്‍ അവതാരകയായ അവരുടെ പാന്റിസിനകത്ത് എട്ടുകാലി കയറിയതും തുടര്‍ന്നുള്ള രംഗങ്ങളുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മല്‍സര പരിപാടിയുടെ അവതാരികയായിരുന്നു ഇല്ലിങ്ക വാന്റിസി. മധുരമായി സംസാരിക്കാന്‍ തുടങ്ങിയതിന് ശേഷമാണ് അവര്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാന്‍ ആരംഭിച്ചത്. എന്താണെന്ന് തൊട്ടടുത്തുള്ള യുവതിക്കും പിടികിട്ടിയില്ല. അടിവസ്ത്രത്തിന് പുറമെ നേര്‍ത്ത ഇതളുകളായുള്ള ഒരു മേല്‍വസ്ത്രം മാത്രമാണ് ഇല്ലിങ്ക ധരിച്ചിരുന്നത്. ഇല്ലിങ്കയുടെ വസ്ത്രത്തിനകത്ത് എട്ടുകാലി കയറിയെന്ന് അവര്‍ തോന്നി. ഉടനെ വസ്ത്രം മാറ്റി പരിശോധിക്കാനുള്ള ശ്രമത്തിലായിരുന്നു ഇല്ലിങ്ക. പരിസര ബോധം വിട്ടായിരുന്നു ഇല്ലിങ്കയുടെ പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍. മേല്‍വസ്ത്രം മാറ്റി അടിവസ്ത്രം മാത്രം കാണിച്ച് അവര്‍ പരിശോധിക്കാനുള്ള ശ്രമം തുടങ്ങി. ഇതോടെ പ്രേക്ഷകര്‍ മൊത്തം അന്തംവിട്ടു. തൊട്ടടുത്തുള്ള യുവതി അവരെ അമ്പരന്ന് നോക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ വസ്ത്രം മാറ്റിയുള്ള പരിശോധനയില്‍ ഇല്ലിങ്ക പരിസരം മറന്നിരുന്നു. എട്ടുകാലിയില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴിയാണ് അവര്‍ ആലോചിച്ചിരുന്നത്. പക്ഷേ, എട്ടുകാലി വീണ്ടും ശല്യപ്പെടുത്തുന്നുവെന്ന് അവര്‍ക്ക് തോന്നി. തുടര്‍ന്ന് ഞെളിപിരി കൊണ്ട ഇല്ലിങ്കയെ സഹായിക്കാന്‍ ഒരു പുരുഷ ഗസ്റ്റ് വേദിയിലേക്ക് കയറിവന്നു. അയാള്‍ ഇല്ലിങ്കയുടെ വസ്ത്രം പൊക്കി പരിശോധിക്കുന്നതും വീഡിയോയില്‍ വ്യക്തം. ഇതോടെ കാണികള്‍ കൂടുതല്‍ അമ്പരന്നു. തുടര്‍ന്ന് ഞെളിപിരി കൊണ്ട ഇല്ലിങ്കയെ സഹായിക്കാന്‍ ഒരു പുരുഷ ഗസ്റ്റ് വേദിയിലേക്ക് കയറിവന്നു. അയാള്‍ ഇല്ലിങ്കയുടെ വസ്ത്രം പൊക്കി പരിശോധിക്കുന്നതും വീഡിയോയില്‍ വ്യക്തം. ഇതോടെ കാണികള്‍ കൂടുതല്‍ അമ്പരന്നു. ഈ സമയം ഇല്ലിങ്ക കരയുകയായിരുന്നു. എട്ടുകാലി അവരെ കൂടുതല്‍ ശല്യപ്പെടുത്തുന്നുവെന്നാണ് അവര്‍ വിളിച്ചുപറഞ്ഞത്. പക്ഷേ, ഗസ്റ്റ് എത്ര പരിശോധിച്ചിട്ടും ഇല്ലിങ്കയുടെ വസ്ത്രത്തിനകത്ത് എട്ടുകാലിയെ കണ്ടില്ല. ഇല്ലിങ്ക അടിവസ്ത്രം മാത്രം കാണിച്ചുപരിശോധന തുടങ്ങിയതോടെ ക്യാമറകള്‍ മിന്നുന്നുണ്ടായിരുന്നു. മിക്ക മാധ്യമപ്രവര്‍ത്തകരും രംഗം ക്യാമറയില്‍ പകര്‍ത്തി. ഈ സമയവും ഇല്ലിങ്ക അവരുടെ ഭീതി അകറ്റാനുള്ള അറ്റകൈ പ്രയോഗത്തിലായിരുന്നു. പുരുഷ ഗസ്റ്റ് എത്ര പരിശോധിച്ചിട്ടും എട്ടുകാലിയെ കണ്ടെത്താന്‍ സാധിച്ചില്ല. അതോടെ എട്ടുകാലിയില്ല എന്ന നിഗമനത്തില്‍ എത്തി അയാള്‍. കുറച്ചുകഴിഞ്ഞപ്പോള്‍ ഇല്ലിങ്കയുടെ അസ്വസ്ഥതയും മാറി. അപ്പോള്‍ എന്താ സംഭവിച്ചത്. എട്ടുകാലി ഇല്ലായിരുന്നു. ഇല്ലിങ്കയുടെ തോന്നല്‍ മാത്രം. ബ്രേവ് ഐ സ്റ്റില്‍ എന്ന ടിവി ഷോക്കിടെയാണ് ഇത്രയും സംഭവങ്ങള്‍ ഉണ്ടായത്. റുമാനിയയില്‍ ഏറെ അറിയപ്പെട്ട ഫാഷന്‍ ഷോയാണിത്. ഇല്ലിങ്ക തന്നെയാണ് ഇതിന്റെ രണ്ട് സീസണുകളും അവതരിപ്പിച്ചത്. മൂന്നാം സീസണ്‍ അല്‍പ്പം വൈകിയാണ് തുടങ്ങിയത്. കാരണം അവരുടെ പ്രസവം തന്നെ.

Top