സ്‌കൂള്‍ സ്റ്റോറൂമില്‍ അധ്യാപികയും പ്രിന്‍സിപ്പലും തമ്മിലുള്ള ആലിംഗനം വൈറലായി; ഇരുവരേയും പുറത്താക്കി മാനം രക്ഷിച്ച് അധികൃതര്‍

ബംഗലൂരു: സ്‌കൂള്‍ സ്റ്റോര്‍ റൂമില്‍ ആലിംഗനം ചെയ്ത അധ്യാപികയ്യുടേയും വീഡിയോ ലീക്കായതിന് പിന്നാലെ ഇരുവരേയും സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്റ് ചെയ്തു. ഇരുവരും ആലിംഗനം ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. കര്‍ണാടകയിലെ ശിവമോഗയിലുള്ള മാലൂരു ഗ്രാമത്തിലെ മൊറാര്‍ജി ദേശായി റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം.

സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും ഫിസിക്കല്‍ എജ്യൂക്കേഷന്‍ അധ്യാപികയെയുമാണ് സസ്പെന്‍ഡ് ചെയ്തത്. സ്‌കൂള്‍ സ്റ്റോര്‍ റൂമില്‍ വച്ച് ഇരുവരും പരിസരം മറന്ന് ആലിംഗന ബദ്ധരാകുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ആരോ ജനാല വഴി ദൃശ്യങ്ങള്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. വീഡിയോ വൈറല്‍ ആയതോടെയാണ് ഇരുവരെയും പുറത്താക്കാന്‍ തീരുമാനിച്ചതെന്ന് കര്‍ണാടക റസിഡന്‍ഷ്യല്‍ എജ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ സൊസൈറ്റി ഭാരവാഹിയായ നന്ദന്‍കുമാര്‍ ജെ വി അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ സ്‌കൂളില്‍ ഏകദേശം 250 വിദ്യാര്‍ത്ഥികളും 20 സ്റ്റാഫുകളുമാണുള്ളത്. അവര്‍ക്ക് എന്ത് സന്ദേശമാണ് ഈ പ്രവര്‍ത്തിയിലൂടെ പ്രിന്‍സിപ്പലും അധ്യാപികയും നല്‍കുന്നത് ഇത്തരത്തിലുള്ള അസാന്മാര്‍ഗിക പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ലെന്ന് ഇരുവരുടെയും സസ്പെന്‍ഷന്‍ ഉത്തരവില്‍ അധികൃതര്‍ രേഖപ്പെടുത്തി.സംഭവത്തില്‍ ജില്ലാ കളക്ടറും ഇടപെട്ടിട്ടുണ്ട്.

Top