ഇഷ്ടപ്പെട്ട വാഹനം സ്വന്തമാക്കുന്നത് പോലെ തന്നെയാണ് ആ വാഹനത്തിന് ഇഷ്ട നമ്പര്‍ സ്വന്തമാക്കുന്നതും. ചിലര്‍ വാഹനത്തിന് മുടക്കുന്ന തുകയിലും അധികം ഇഷ്ട നമ്പറിന് വേണ്ടി ചിലവാക്കും. കോടികള്‍ തന്നെ മുടക്കുന്നവരുണ്ട്. ഇത്തരത്തില്‍ ലഭിക്കാനായി പല വ്യവസായികളും കോടികളാണ് മുടക്കുന്നത്. അത്തരത്തില്‍ ഒരു നമ്പറിനായി മുടക്കിയ ഭീമമായ വിലയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. അഹ്മദ് അല്‍ മര്‍സൂഖി (23) ഇഷ്ട നമ്പറായ ‘രണ്ടിന്’ വേണ്ടി 10 മില്യണ്‍ ദിര്‍ഹം (ഏകദേശം 17,68,03,709.70രൂപ ) ആണ് ചെലവിട്ടത്. ശനിയാഴ്ചയായിരുന്നു ലേലം നടന്നത്. യു.എ.ഇ.ദേശീയദിനം ഡിസംബര്‍ രണ്ടിനാണ്. ഈ പ്രത്യേകതയാണ് രണ്ടാം നമ്പര്‍ മോഹവില നല്‍കി സ്വന്തമാക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് മര്‍സൂഖി വ്യക്തമാക്കി. അബുദാബി പോലീസ് നടത്തിയ ലേലത്തില്‍ ലഭിക്കുന്ന തുക പാവപ്പെട്ടവരെ സഹായത്തിനാണ് ചെലവഴിക്കുക.’11’ എന്ന നമ്പര്‍ ഏകദേശം 11 കോടി 31 ലക്ഷം രൂപക്ക് മറ്റൊരു വ്യവസായി സ്വന്തമാക്കി. അതേസമയം ലേലത്തില്‍ നമ്പര്‍ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളുകളില്‍ ഒരാളായി ഖലീഫ മുഹമ്മദ് അല്‍ മസ്‌റൂയി (12) ശ്രദ്ധിക്കപ്പെട്ടു. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി ‘1111’ എന്ന നമ്പറാണ് സ്വന്തമാക്കിയത്. പിതാവ് വാങ്ങി നല്‍കിയ പുതിയ മെഴ്‌സിഡസ് ബെന്‍സിന് ഈ നമ്പര്‍ നല്‍കുമെന്നും ഈ കാറിലാണ് ഡ്രൈവര്‍ തന്നെ സ്‌കൂളില്‍ കൊണ്ടു വിടാറുള്ളതെന്നും മസ്‌റൂയി വ്യക്തമാക്കി. അബുദാബി പോലീസിന്റെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വ്യത്യസ്തതരം നമ്പര്‍ പ്ലേറ്റുകളും ലേലത്തില്‍ പോയി. അതിലൊന്ന് പോലീസ് സ്ഥാപിതമായ വര്‍ഷം സൂചിപ്പിക്കുന്ന 1957 നമ്പര്‍ ആണ്. 53,000 ദിര്‍ഹമാണ് ( 9,37.059 രൂപ ) ഇതിന് ചെലവായത്.
ഇഷ്ട നമ്പര്‍ സ്വന്തമാക്കുന്നതിന് ഇരുപത്തിമൂന്നുകാരന്‍ ചിലവിട്ടത് 17 കോടി 68 ലക്ഷം രൂപ
Tags: uae car number