
ലണ്ടന് :കൊറോണ ലോകം എമ്പാടും പ്രത്യേകിച്ച് യൂറോപ്പിലും ഭീകരമായിക്കൊണ്ടിരിക്കുമ്പോൾ ബ്രിട്ടൻ കടുത്ത നിയന്ത്രണങ്ങളിലേക്ക് പോവുകയാണ് .ശാരീരിക അവശതകള്‍ അനുഭവിക്കുന്നവരും രോഗികളുമായ നേരിടുന്നതുമായ 14 ലക്ഷം ബ്രിട്ടീഷുകാരോട് തിങ്കളാഴ്ച മുതല്‍ സെല്‍ഫ് ഐസൊലേഷനില്‍ പോകാന്‍ ആവശ്യപ്പെട്ടേക്കും എന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നു . കൊറോണ വൈറസുമായി ബന്ധപ്പെട്ട സ്ഥിതി കൂടുതല്‍ വഷളാകുന്ന സാഹചര്യത്തില്‍ എന്‍എച്ച്എസിനു തലവേദന ഒഴിവാക്കാനാണ് പുതിയ നീക്കം.
വൈറസില്‍ നിന്ന് സ്വയം സംരക്ഷിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്ന് വ്യക്തമാക്കിക്കൊണ്ട് എന്‍എച്ച്എസ് ഇത്തരക്കാര്‍ക്ക് കത്തെഴുതിയിട്ടുണ്ടെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. സാധാരണയായി എന്‍എച്ച്എസ് ഫ്ലൂ ജാബ് ലഭിച്ചു വരുന്നവര്‍, ദുര്‍ബലമായ പ്രതിരോധ ശേഷിയുള്ളവര്‍ തുടങ്ങി ആരോഗ്യപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ ഈ 1.4 മില്യണ്‍ ആളുകളില്‍ ഉള്‍പ്പെടും.
70 വയസിനു മുകളിലുള്ളവര്‍ നിര്‍ബന്ധമായും സോഷ്യല്‍ സിസ്റ്റന്‍സിംഗ് നടപടികള്‍ പിന്തുടരേണ്ടതായി വരും. മറ്റുള്ളവരില്‍ നിന്ന് അവയവം സ്വീകരിച്ചവര്‍, കീമോതെറാപ്പി അല്ലെങ്കില്‍ റേഡിയോതെറാപ്പിക്ക് വിധേയരാകുന്നവര്‍, ബ്ലഡ് കാന്‍സര്‍ ബാധിതര്‍, ശ്വാസകോശ സംബന്ധമായ ഗുരുതരമായ അസുഖങ്ങള്‍ നേരിടുന്നവര്‍ തുടങ്ങിയവര്‍ക്കാണ് രോഗം വരാന്‍ ഏറെ സാധ്യതയുള്ളത്. അതേസമയം, ഒരു വര്‍ഷക്കാലത്തോളം യുകെ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നടപടികള്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നലെ യുകെയില്‍ മരണപ്പെട്ട 40 പേരില്‍ 18 പേരും ലണ്ടനിലുള്ളവരാണെന്ന് വ്യക്തമായതോടെ ലണ്ടന് രാജ്യത്തിന്റെ കൊറോണ തലസ്ഥാനമായിരിക്കുന്ന ദുരവസ്ഥ തുടരുകയാണ്.വെയില്‍സില്‍ ഇന്നലെ കോവിഡ് 19 ബാധിച്ച് മൂന്നാമത്തെ ആളാണ് മരിച്ചിരിക്കുന്നത്. സ്‌കോട്ട്‌ലന്‍ഡില്‍ ആറ് മരണങ്ങളും നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഒരു മരണവുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.