
തിരുവനന്തപുരം: സനുഷയുമായി വിവാഹമുറപ്പിച്ചെന്ന സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി ഉണ്ണിമുകുന്ദന്. ഫോട്ടോഷോപ്പ് ഇമേജുകള്‍ വഴി വാട്ട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും തന്നെ കല്യാണം കഴിപ്പിക്കാന്‍ നടക്കുന്നവരോട് നടന് ഉണ്ണി മുകുന്ദന് ചിലത് പറയാനുണ്ട്. സ്വന്തം ഫേസ്ബുക്ക് പേജ് വഴിയാണ് ഉണ്ണി ഇക്കാര്യം വ്യക്തമാക്കുന്നത്. ‘കല്യാണം കഴിക്കാന്‍ തല്ക്കാലം ഉദ്ദേശ്യമില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഫോര്‍വേഡഡ് മെസേജുകള്‍ തള്ളിക്കളയണം’ ഇതാണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റ്.
വിവിധ നടിമാരുമായി ചേര്‍ത്ത് നേരത്തെയും ഉണ്ണി മുകുന്ദനെതിരെ വ്യാജ പ്രചാരണം നടന്നിരുന്നു. ഏറ്റവും ഒടുവിലായി, നടി സനൂഷയും ഉണ്ണിയും വിവാഹിതരാകുന്നു എന്ന ഫോട്ടോ ഷോപ്പ് മെസേജാണ് വാട്ട്സ് ആപ്പ് വഴി പ്രചരിക്കുന്നത്. അതിനു മറുപടിയായാണ് ഉണ്ണിയുടെ വിശദീകരണം: