പോർട്ട്ലീഷ്: ഉർസുലൈൻ സിസ്റ്റേഴ്സ് – UMI. ( സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ) ന്റെ കേരളാ പ്രൊവിൻസിൽ നിന്നുള്ള സന്യാസിനികൾ അയർലാൻഡിലെ പോർട്ട്ലീഷ് ഇടവകയിലെ കോൺവെന്റിൽ എത്തിച്ചേർന്നു.ഇറ്റലിയിലെ പിച്ചൻസിൽ 1649ൽ രൂപം കൊണ്ട അമലോത്ഭവ മാതാവിന്റെ, അമലാ സന്യസിനിസഭയുടെ ഉർസുലൈൻ( UMI) പ്രൊവിൻസ്സാണ് അയർലാൻഡിൽ പ്രവർത്തനമാരംഭിച്ചത്. കൗൺസിലർ സിസ്റ്റർ ജോത്സനയുടെയും, അമലാ പ്രൊവിൻ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ വിനയയുടെയും നേതൃതൽ, കോൺവെൻട് സുപ്പീരിയർ സിസ്റ്റർ സിബിളും, സിസ്റ്റർ ജൂലിയും പോർട്ട്ലീഷ് ഇടവകയിൽ എത്തിച്ചേർന്നു. കുടുംബനവീകരണപവർത്തനങ്ങളിലും, ഇടവകപവർത്തനങ്ങളിലും സജീവപങ്കാളിത്തമായിരിക്കും ഇവരുടെ പ്രവർത്തന ലക്ഷ്യം. ഇവരോടൊപ്പം സിസ്റ്റർ മരീനയും, സിസ്റ്റർ ജാസ്മിനും സേവനമനുഷ്ടിക്കുന്നു. സിസ്റ്റർ വിനയ, സിസ്റ്റർ മെറീന , സിസ്റ്റർ ജൂലി, എന്നീ മൂന്നു സിസ്റ്റേഴ്‌സായിരിക്കും തുടർന്നുള്ള ഉർസുലൈൻ മിഷൻ പ്രവർതനങ്ങൾക്ക് അയർലാൻഡിലെ പോർട്ട്ലീഷ് കോൺവെന്റിൽ ഉണ്ടായിരിക്കുക.
യൂറോപ്പിൽ ഉടനീളം സന്യാസിനികളുടെ ദൈവവിളികൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ഉർസുലൈൻ സിസ്റ്റേഴ്സിന്റെ ഈ മിഷൻ നമ്മെ സംബന്ധിച്ചിടത്തോളം അഭിമാനംനൽകുന്ന ഒരു കാര്യമാണ്. ജീവിക്കുന്ന ദൈവവത്തിന്റെ സന്തോഷവും, സ്നേഹവും ഈ സിസ്റ്റേഴ്സ്, സന്യാസ ജീവിതത്തിലുടെ നമുക്ക് കാട്ടിത്തരുന്നു.നമ്മുടെ പ്രാർഥനകൾ സിസ്റ്റേഴ്സിന്റെ ഈ മിഷന് ഒരു അനുഗ്രഹമായിടട്ടെ.
റിപ്പോർട്ട് : ജോമോൻ ജോസഫ്, എന്നിസ്.