യുഎസിലെ കൊളറാഡോയിൽ വാൾമാർട്ട് സ്റ്റോറിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊളറാഡോയുടെ തലസ്ഥാനമായ ഡെൻവറിലെ തോൺടണിൽ ബുധനാഴ്ച വൈകിട്ട് 6.30 നായിരുന്നു സംഭവം. അക്രമികൾ നിർത്താതെ വെടിവയ്ക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മണിക്കൂറിനുള്ളിൽ തന്നെ വെടിവയ്പ് അവസാനിച്ചതായി പോലീസ് അറിയിച്ചു.
Tags: us attack again