ഉത്തരകൊറിയയെ നിലയ്ക്കുനിറുത്തുമെന്ന വാശിയില്‍ അമേരിയ്ക്ക് മുന്നോട്ട് നീങ്ങുന്നതോടെ അതിര്‍ത്തിയില്‍ പട്ടാളക്കാരെ വിന്യസിച്ച് ചൈനയും നീക്കങ്ങല്‍ ശക്തമാക്കി. അമേരിക്കന്‍ ആക്രമണമുണ്ടായാല്‍ തല്‍ഫലമായി ഉണ്ടാകുന്ന കടുത്ത അഭയാര്‍ത്ഥി പ്രവാഹത്തെ നേരിടുന്നതിനാണ് ചൈന ഈ മുന്നൊരുക്കം നടത്തിയിരിക്കുന്നത്. ഒന്നരലക്ഷത്തോളം സൈനീകരാണ് ചൈനാ അതിര്‍ത്തിയില്‍ അണിനിരന്നിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിന് പുറമെ അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ റഷ്യയും അതിര്‍ത്തികളിലേക്ക് സൈനിക വിന്യാസം നടത്തിയിട്ടുണ്ട്. ഉത്തരകൊറിയ ആക്രമിക്കപ്പെട്ടാല്‍ അനുവര്‍ത്തിക്കേണ്ടുന്ന പലവിധത്തിലുള്ള മുന്‍കരുതലുകള്‍ അയല്‍രാജ്യങ്ങളെടുത്തിട്ടുണ്ട്. അമേരിക്കയുടെ ആക്രമണം ഏത് നിമിഷവും ഉത്തരകൊറിയക്ക് മേല്‍ ഉണ്ടാകാനുള്ള സാധ്യത മുമ്പില്ലാത്ത വിധം വര്‍ദ്ധിച്ചിരിക്കെ കൊറിയന്‍ ദ്വീപുകള്‍ യുദ്ധഭീതി വിട്ട് മാറാത്ത അവസ്ഥയിലായിരിക്കുന്നു.
ഡൊണാള്‍ഡ് ട്രംപ് പ്യോന്‍ഗ് യാന്‍ഗിന് മേല്‍ കടുത്ത സൈനിക ആക്രമണം നടത്തിയാല്‍ ഉത്തരകൊറിയയില്‍ നിന്നും വന്‍ തോതിലുള്ള അഭയര്‍ത്ഥിപ്രവാഹം തന്റെ രാജ്യത്തേക്കുണ്ടാകുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമെര്‍ പുട്ടിന്‍ ഭയപ്പെടുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനാണ് ഉത്തരകൊറിയന്‍-റഷ്യന്‍ അതിര്‍ത്തിയിലേക്ക് അദ്ദേഹം കൂടുതല്‍ സൈനികരെ അയച്ചിരിക്കുന്നത്. ഉത്തരകൊറിയയുമായി റഷ്യ പങ്കിടുന്ന 11 മൈല്‍ അതിര്‍ത്തിയില്‍ ഇന്നലെ സേനയെയും ആയുധങ്ങളെയും പുനര്‍വിന്യസിക്കുന്ന ഫൂട്ടേജുകള്‍ ഇന്നലെ രാവിലെ പുറത്ത് വന്നിരുന്നു. മൂന്ന് ട്രെയിനുകളിലൊന്ന് ആയുധങ്ങളുമായി ഇവിടേക്ക് വരുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.
മറ്റൊരു വീഡിയോയില്‍ റഷ്യന്‍ സൈനിക ഹെലികോപ്റ്റര്‍ ഉത്തരകൊറിയന്‍ അതിര്‍ത്തിയിലേക്ക് പറക്കുന്നതായി കാണാം. സൈനികവാഹനങ്ങള്‍ എന്തിനും തയ്യാറായി അതിര്‍ത്തിയിലൂടെ നീങ്ങുന്നുമുണ്ട്. റോഡു മുഖാന്തിരവും ഇവിടേക്ക് റഷ്യന്‍ പടനീക്കം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോന്‍ഗ് ഉന്നിന്റെ ആണവ ഫെസിലിറ്റികള്‍ക്ക് നേരെ യുഎസ് ആക്രമണം നടന്നാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ റഷ്യയിലുമുണ്ടാകുമെന്ന് പുട്ടിന്‍ മുന്നറിയിപ്പേകിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായുള്ള വികിരണങ്ങള്‍ റഷ്യയെയും ബാധിക്കുമെന്നാണ് പുട്ടിന്‍ ഭയപ്പെടുന്നത്.ആയുധങ്ങള്‍ നിറച്ച ട്രെയിനുകള്‍ ഖബറോവ്‌സ്‌ക് വഴി പ്രിമോര്‍സ്‌കി പ്രദേശത്ത് കൂടി നീങ്ങുന്നത് തദ്ദേശവാസികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നും ഇത് നോര്‍ത്തുകൊറിയന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട മുന്നൊരുക്കമാണെന്നും റഷ്യയിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ഇത്തരത്തില്‍ സേനയും ആയുധങ്ങളും നീങ്ങുന്നത് എന്തിനാണെന്ന യഥാര്‍ത്ഥ കാരണം വ്യക്തമാക്കാന്‍ റഷ്യന്മിലിട്ടറി വക്താവായ അലക്‌സാണ്ടര്‍ ഗോര്‍ഡെയേവ് വിസമ്മതിച്ചു. എന്നാല്‍ കൊറിയന്‍ പ്രതിസന്ധി പരിഗണിച്ച് മുന്‍കരുതലെന്ന നിലയിലാണീ നീക്കങ്ങളൈന്ന് നിരവധി പ്രാദേശിക ഉറവിടങ്ങള്‍ അഭിപ്രായപ്പെടുന്നു. റഷ്യയുടെ വന്‍ സൈനിക ശക്തി തമ്പടിച്ചിരിക്കുന്ന വ്‌ലാദിവോസ്റ്റോക്ക് നേവല്‍ തുറമുഖത്തില്‍ നിന്നും ഉത്തരകൊറിയയിലേക്ക് 100 മൈലില്‍ കുറവ് മാത്രമേ ദൂരമുള്ളൂ. ഉത്തരകൊറിയയുടെ ആണവസംവിധാനങ്ങള്‍ക്ക് മേല്‍ യുഎസ് ആക്രമണമുണ്ടായാല്‍ ഇവിടെ നിന്നും വെറും രണ്ട് മണിക്കൂര്‍ കൊണ്ട് റേഡിയോ ആക്ടീവ് മേഘങ്ങള്‍ വ്‌ലാദിവോസ്റ്റോക്കിലെത്തുമെന്നാണ് വിദഗ്ദര്‍ മുന്നറിയിപ്പേകുന്നത്.